Asianet News MalayalamAsianet News Malayalam

ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ബുക്കനാന്‍ ശ്രമിച്ചു; വെളിപ്പെടുത്തി മുന്‍ താരം

ടീമില്‍ ഗാംഗുലിയും കോച്ചും അത്ര രസത്തിലല്ലായിരുന്നുവെന്നാണ് ചോപ്ര പറുന്നത്. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

John Buchanan wanted to remove Ganguly as captain
Author
New Delhi, First Published Jul 4, 2020, 4:40 PM IST

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ആയിരുന്നെങ്കിലും ഐപിഎല്‍ കളിച്ചിട്ടുള്ള താരമാണ് ആകാശ് ചോപ്ര. ഇപ്പോള്‍ കമന്റേറ്ററായ ചോപ്ര കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു. സൗരവ് ഗാംഗുലിയായിരുന്നു നൈറ്റ് റൈഡേഴ്‌സിന്റെ പരിശീകന്‍. മുന്‍ ഓസീസ് കോച്ച് ജോണ്‍ ബുക്കനാന്‍ ആയിരുന്നു ടീമിന്റെ പരിശീലകന്‍. ഇരുവരേയും കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ചോപ്ര. 

ടീമില്‍ ഗാംഗുലിയും കോച്ചും അത്ര രസത്തിലല്ലായിരുന്നുവെന്നാണ് ചോപ്ര പറുന്നത്. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര. ''തുടക്കത്തില്‍ ഇരുവരും നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം മോശമായി. അന്ന് റിക്കി പോണ്ടിംഗും നൈറ്റ് റൈഡേഴ്‌സിലായിരുന്നു. തുടക്കത്തില്‍ എല്ലാവരും തമ്മില്‍ നല്ല ധാരണയും അടുപ്പവുമാണുണ്ടായിരുന്നത്. എന്നാല്‍ ഗാംഗുലിയുടെയും ബുക്കനാന്റെയും ശൈലികള്‍ വ്യത്യസ്തമായിരുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളിലേക്ക് വഴിവച്ചു.

ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ബുക്കനാന്‍ ശ്രമിച്ചു. ആദ്യ സീസണില്‍ ്അതു നടന്നില്ല. 2009-ലെ രണ്ടാം സീസണില്‍ ടീമില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കണമെന്ന ബുക്കനാന്റെ നിര്‍ദേശവും ഫലം കണ്ടില്ല. 2009-ല്‍ ഗംഗുലി- ബുക്കാനനന്‍ പ്രശ്നം അതിന്റെ പാരമ്യത്തിലെത്തി. ഒടുവില്‍ ബ്രണ്ടന്‍ മക്കല്ലം ക്യാപ്റ്റന്‍ സാഥാനത്തെത്തി. എന്നാല്‍ രണ്ടാം സീസണില്‍ നൈറ്റ് റൈഡേഴ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണു. ഇതോടെ ബുക്കനാനെ പുറത്താക്കി. ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.

ബുക്കനാന്‍ തന്നെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. അദ്ദേഹത്തിന് താരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായിരുന്നു. നൈറ്റ് റൈഡേഴ്‌സിന്റെ മത്സരങ്ങള്‍ കാണാന്‍ ബുക്കനാന്‍ കൊണ്ടുവരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും അതില്‍ ഉള്‍പ്പെടും. ഇതൊന്നും ഗാംഗുലിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇവരുവരും തമ്മിലുളള പ്രശ്‌നങ്ങളുടെ തുടക്കം അവിടെയായിരുന്നു.'' ചോപ്ര പറഞ്ഞു.

Follow Us:
Download App:
  • android
  • ios