പ്രതിഷേധക്കാരുടെ പെട്ടെന്നുള്ള നീക്കത്തില്‍ സുരക്ഷാ ഭടന്‍മാര്‍ ഒന്ന് പകച്ചു. എന്നാല്‍ ബാറ്റിംഗ് ക്രീസിലുണ്ടായിരുന്ന ഡേവിഡ് വാര്‍ണറുടെ അടുത്തേക്ക് ഓടിയെത്തിയ പ്രതിഷേധക്കാരനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് തടുത്തു നിര്‍ത്തിയപ്പോള്‍ മറ്റൊരു പ്രതിഷേധക്കാരനെ ജോണി ബെയര്‍സ്റ്റോ തൂക്കിയെടുത്ത് ബൗണ്ടറിക്ക് പുറത്തെത്തിച്ചു.

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ഗ്രൗണ്ടിലിറങ്ങിയ പ്രതിഷേധക്കാരെ തൂക്കിയെടുത്ത് ഗ്രൗണ്ടിന് പുറത്തെത്തിച്ച ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ലോര്‍ഡ്സിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ബെയര്‍സ്റ്റോയുടെയും സമയോചിതമായ ഇടപെടലിനെ സുനക് അഭിനന്ദിച്ചു. അതിനിടെ പ്രതിഷേധക്കാരെ ബൗണ്ടറി കടത്തിയ ബെയര്‍സ്റ്റോക്ക് സമൂഹമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹമാണ്. അടുക്കളയില്‍ അമ്മയുണ്ടാക്കിയ പപ്പടം എടുത്തുകൊണ്ടുപോകുന്നതുപോലെയാണ് ബെയര്‍സ്റ്റോ പ്രതിഷേധക്കാരനെ തൂക്കിയെടുത്തത് എന്നായിരുന്നു പ്രമുഖ ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ട്വീറ്റ്. വലിയ ഭാരമാണ് ബെയര്‍സ്റ്റോ എടുത്തിരിക്കുന്നത് എന്നായിരുന്നു ഇന്ത്യന്‍ താരം അശ്വിന്‍റെ ട്വീറ്റ്.

Scroll to load tweet…

എന്നാല്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ എന്തും കൈപ്പിടിയിലൊതുക്കുന്ന താരമാണ് ബെയര്‍സ്റ്റോ എന്നായിരുന്നു ഒരു ആരാധകന്‍റെ ട്വീറ്റ്. മത്സരത്തിന്‍റെ രണ്ടാം ഓവറിലാണ് സ്റ്റോപ് ഓയില്‍ പ്രതിഷേധക്കാര്‍ കൈയില്‍ ഓറഞ്ച് പൊടിയുമായി ലോര്‍ഡ്സിലെ ഗ്രൗണ്ടിന്‍റെ നാലു പാടുനിന്നും ഗ്രൗണ്ടിലേക്ക് അപ്രതീക്ഷിതമായി ഓടിയിറങ്ങിയത്.

Scroll to load tweet…

പ്രതിഷേധക്കാരുടെ പെട്ടെന്നുള്ള നീക്കത്തില്‍ സുരക്ഷാ ഭടന്‍മാര്‍ ഒന്ന് പകച്ചു. എന്നാല്‍ ബാറ്റിംഗ് ക്രീസിലുണ്ടായിരുന്ന ഡേവിഡ് വാര്‍ണറുടെ അടുത്തേക്ക് ഓടിയെത്തിയ പ്രതിഷേധക്കാരനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് തടുത്തു നിര്‍ത്തിയപ്പോള്‍ മറ്റൊരു പ്രതിഷേധക്കാരനെ ജോണി ബെയര്‍സ്റ്റോ തൂക്കിയെടുത്ത് ബൗണ്ടറിക്ക് പുറത്തെത്തിച്ചു.

ലോകകപ്പില്‍ ആതിഥേയരായിട്ടും ഇന്ത്യ ഉദ്ഘാടന മത്സരം കളിക്കാത്തതിന് കാരണം

പെട്രോളിയം ഉള്‍പ്പെടെയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം കുറച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നവരാണ് സ്റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാര്‍. നേരത്തെ സ്നൂക്കര്‍ മത്സരം നടക്കുന്നതിനിട ഇവര്‍ ബോര്‍ഡിലേക്ക് ഓറഞ്ച് പൊടി വിതറി അലങ്കോലമാക്കിയിരുന്നു. ഇന്ന് ഗ്രൗണ്ടിലിറങ്ങിയവരുടെ കൈയിലും പായ്ക്കറ്റുകളില്‍ ഓറഞ്ച് പൊടിയുണ്ടായിരുന്നു.

Scroll to load tweet…

പ്രതിഷേധക്കാരനെ പുറത്തെത്തിച്ചശേഷം ഗ്ലൗസും ജേഴ്സിയും മാറ്റാന്‍ ബെയര്‍സ്റ്റോ ഡ്രസ്സിം റൂമിലേക്ക് മടങ്ങിയോതോടെ മത്സരം അല്‍പ്പനേരം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ ഡേവിഡ് വാര്‍ണറും റണ്ണൊന്നുമെടുക്കാതെ മാര്‍നസ് ലാബുഷെയ്നും ക്രീസില്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Scroll to load tweet…