പ്രധാന താരങ്ങളായ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസ് ബൗളിങ് കുന്തമുന രേണുക സിംഗിനെയും ഒഴിവാക്കിയത് അമ്പരപ്പിക്കുന്ന തീരുമാനമായി. ഇരുവരെയും പുറത്താക്കാനുള്ള കാരണം ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല.
മുംബൈ: മലയാളി താരം മിന്നു മണിയെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ ഉള്‍പ്പെടുത്തി. 18 അംഗ ടീമിലാണ് ഓള്‍റൗണ്ടറായ മിന്നു മണി ഇടംപിടിച്ചത്. ആദ്യമായാണ് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ മിന്നു മണിക്ക് അവസരം ലഭിക്കുന്നത്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ താരം കൂടിയാണ് മിന്നു മണി. വയനാട് സ്വദേശിയാണ്. ട്വന്റി20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. നേരത്തെ, ഇന്ത്യന്‍ എ ടീമിന്റെ നീലക്കുപ്പായത്തിലും മിന്നു ഇടം പിടിച്ചിരുന്നു. ഇടംകൈയ്യന്‍ ബാറ്ററും സ്പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറാന്‍ അവസരം കിട്ടി.
അതേസമയം, പ്രധാന താരങ്ങളായ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസ് ബൗളിങ് കുന്തമുന രേണുക സിംഗിനെയും ഒഴിവാക്കിയത് അമ്പരപ്പിക്കുന്ന തീരുമാനമായി. ഇരുവരെയും പുറത്താക്കാനുള്ള കാരണം ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല. പേസ് ബൗളര്‍ ശിഖ പാണ്ഡെ, ഇടങ്കൈ സ്പിന്നര്‍മാരായ രാജേശ്വരി ഗെയ്ക്ക്വാദ്, രാധ യാദവ് എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.
ടി20: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗ്‌സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, എസ്. മേഘന, പൂജ വസ്ത്രകാര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി.
ഞാന്‍ പറയുന്നത് തമാശയല്ല! ബെന്‍ സ്റ്റോക്‌സിനെ പ്രകീര്‍ത്തിച്ച് വിരാട് കോലി; ഓസീസിനും അഭിനന്ദനം
ഏകദിനം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗ്‌സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, പ്രിയ പൂനിയ, പൂജ വസ്ത്രകാര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, സ്‌നേഹ് റാണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

