കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ച മൂന്ന് കളിക്കാര്‍ ഇത്തവണ പുറത്തായി. ജൈ റിച്ചാർഡ്സൺ, അനിശ്ചിതകാല അവധിയിലുള്ള മുൻനായകൻ ടിം പെയ്ന്‍, വിരമിക്കൽ പ്രഖ്യാപിച്ച ജെയിംസ് പാറ്റിസണ്‍ എന്നിവരെയാണ് കരാറില്‍ നിന്നൊഴിവാക്കിയത്. ജെയ് റിച്ചാര്‍ഡ്സണ് പകരം ആഷസില്‍ തിളങ്ങിയ സ്കോട് ബൊളാണ്ടിനാണ് കരാര്‍ ലഭിച്ചത്.
മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ(Cricket Australia) 2022-23 വർഷത്തേക്കുള്ള കളിക്കാരുടെ കരാറിൽ 20 താരങ്ങൾ ഇടംപിടിച്ചു. ശ്രീലങ്കയ്ക്കെതിരായ ടി20- പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ്(Josh Inglis) ആദ്യമായി ഓസ്ട്രേലിയ ടീമുമായി കരാറിലെത്തി.
ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമ്മിൻസ്, ലിമിറ്റഡ് ഓവര്‍ നായകന്‍ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്‍വെൽ, ജോഷ് ഹെയ്സൽവുഡ്, ഉസ്മാൻ ഖവാജ, ആദം സാംപ, മാർനസ് ലെബുഷെയ്ൻ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്,കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്,മാർക്കസ് സ്റ്റോയിനിസ് തുടങ്ങിയവര്‍ക്കെല്ലാം കരാര്‍ ലഭിച്ചു.
ഒരോവറില്‍ 35, അവിശ്വസനീയം അല്ലാതെന്ത്; പാറ്റ് കമ്മിന്‍സിന്‍റെ ഇന്നിംഗ്‌സിനെ കുറിച്ച് രവി ശാസ്‌ത്രി
കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ച മൂന്ന് കളിക്കാര്‍ ഇത്തവണ പുറത്തായി. ജൈ റിച്ചാർഡ്സൺ, അനിശ്ചിതകാല അവധിയിലുള്ള മുൻനായകൻ ടിം പെയ്ന്‍, വിരമിക്കൽ പ്രഖ്യാപിച്ച ജെയിംസ് പാറ്റിസണ്‍ എന്നിവരെയാണ് കരാറില്‍ നിന്നൊഴിവാക്കിയത്. ജെയ് റിച്ചാര്‍ഡ്സണ് പകരം ആഷസില്‍ തിളങ്ങിയ സ്കോട് ബൊളാണ്ടിനാണ് കരാര്‍ ലഭിച്ചത്.
ആഷസിലെ അരങ്ങേറ്റ ടെസ്റ്റില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ബൊളാണ്ട് ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു. ഇതുവരെ മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള ബൊളാണ്ടിന്‍റെ ടെസ്റ്റ് ബൗളിംഗ് പ്രഹരശേഷി 9.55 ആണ്.
'ഏറ്റവും കൂടുതല്‍ ഞെട്ടിയത് ഞാന്‍'; മുംബൈയെ ഫിനിഷ് ചെയ്‌ത ഇടിവെട്ട് ഫിഫ്റ്റിയെ കുറിച്ച് കമ്മിന്‍സ്
കരാര്‍ ലഭിച്ച ഓസ്ട്രേലിയന്‍ കളിക്കാര്‍: Ashton Agar, Scott Boland, Alex Carey, Pat Cummins, Aaron Finch, Cameron Green, Josh Hazlewood, Travis Head, Josh Inglis, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Glenn Maxwell, Steve Smith, Mitchell Starc, Marcus Stoinis, Mitchell Swepson, David Warner, Adam Zampa.
