കേരള രഞ്ജി ടീം നായകനായിരുന്ന അനന്തപത്മനാഭന് പുറമെ ജെ മദനഗോപാലാണ് ഇന്ന് നടക്കുന്ന രണ്ടാം ടി20 മത്സരത്തിലെ മറ്റൊരു ഓണ്‍ഫീല്‍ഡ് അമ്പയര്‍. മറ്റൊരു മലയാളി അമ്പയറായ നിതിന്‍ മേനാനാണ് ടി വി അമ്പയര്‍.
തിരുവനന്തപുരം: ഇന്ത്യ-ഓസ്ട്രേലിയ ടി20യിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുന്നില്ലെങ്കിലും മത്സരത്തിൽ ഒരു മലയാളി സാന്നിധ്യമുണ്ടാവും. ഇന്നത്തെ മത്സരം നിയന്ത്രിക്കുന്ന ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരിലൊരാള്‍ മലയാളിയായ കെ എൻ അനന്തപത്മാനഭനാണ്. സ്വന്തം നാട്ടിൽ അന്താരാഷ്ട്ര മത്സരം നിയിന്ത്രിക്കുന്നതിൽ അതിയായ സന്തോഷമെന്ന് അനന്തപത്മനാഭൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരള രഞ്ജി ടീം നായകനായിരുന്ന അനന്തപത്മനാഭന് പുറമെ ജെ മദനഗോപാലാണ് ഇന്ന് നടക്കുന്ന രണ്ടാം ടി20 മത്സരത്തിലെ മറ്റൊരു ഓണ്‍ഫീല്‍ഡ് അമ്പയര്‍. മറ്റൊരു മലയാളി അമ്പയറായ നിതിന്‍ മേനാനാണ് ടി വി അമ്പയര്‍. 2020ല്‍ ഐസിസി അമ്പയര്‍ പാനലിലെത്തിയ അനന്തപത്മനാഭന്‍ ഇതുവരെ 13 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും അമ്പയറായി. ഇതില്‍ ഏഴ് ഏകദിനങ്ങളിലും15 ടി20 മത്സരങ്ങളില്‍ ഫീല്‍ഡ് അമ്പയറായിരുന്ന അനന്തപന്തമാനഭൻ ആറ് വിതം ടി20 ഏകദിന മത്സരങ്ങളില്‍ ടിവി അമ്പയറുമായിരുന്നു.

വനിതാ ക്രിക്കറ്റില്‍ ഒമ്പത് വിതം ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലും അനന്തപത്മനാഭന്‍ അമ്പയറായിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കിറങ്ങിയ ഇന്ത്യ വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റെ വിജയം നേടി പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്ചെ മത്സരം ജയിച്ച് പരമ്പരയില്‍ 2-0ന് മുന്നിലെത്താനാണ് സൂര്യകുമാറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിറങ്ങുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയയും ദക്ഷിണാഫ്രിക്കയുമാണ് ഗ്രീൻഫീൽഡിലെ അവസാന ടി20 മത്സരത്തില്‍ ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് ഒമ്പത് റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും കേശവ് മഹാരാജിന്‍റെ പോരാട്ടമായിരുന്നു അവരെ 100 കടത്തിയത്. 45 റൺസെടുത്ത കേശവ് മഹാരാജായിരുന്നു ടോപ് സ്കോററായത്.
ഇന്ത്യക്കായി പേസര്‍മാരായ അർഷ്ദീപ് സിംഗ് മൂന്നും ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രോഹിത് ശർമ്മയെ പൂജ്യത്തിനും വിരാട് കോലിയെ മൂന്ന് റൺസിനും നഷ്ടമായെങ്കിലും കെ എൽ രാഹുലിന്‍റെയും സൂര്യകുമാർ യാദവിന്‍റെയും അപരാജിത അർധസെഞ്ച്വറികൾ 20 പന്ത് ശേഷിക്കേ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
