ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ മാത്യൂസിന്‍റെ ഹെല്‍മെറ്റിന്‍റെ സ്ട്രാപ്പ് പൊട്ടിയിരുന്നു. ആദ്യ പന്ത് നേരിടാന്‍ മുമ്പ് വേറൊരു ഹെല്‍മറ്റ് ആവശ്യപ്പെട്ട മാത്യൂസിന് സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ പകരം ഹെല്‍മെറ്റ് കൊണ്ടുവന്നപ്പോഴേക്കും ബംഗ്ലാദേശ് നായകന്‍ മാത്യൂസിനെതിരെ ടൈംഡ് ഔട്ടിന് അപ്പീല്‍ ചെയ്തു.

ബെംഗലൂരു: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ആദ്യ മത്സരത്തിനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റര്‍ ഏയ്ഞ്ചലോ മാത്യൂസിനോട് ഹെല്‍മെറ്റ് ഒക്കെ ശരിയല്ലെ എന്ന് അന്വേഷിച്ച് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ടോസ് നഷ്ടമായി ക്രീസിലിറങ്ങി ശ്രീലങ്ക കുശാല്‍ പെരേരയുടെ വെടിക്കെട്ട് ഫിഫ്റ്റിക്കിടയിലും തകര്‍ന്നടിഞ്ഞിരുന്നു. ചരിത് അസലങ്കയുടെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ആറാം നമ്പറില്‍ ക്രീസിലെത്തിയ ഏയ്ഞ്ചലോ മാത്യൂസ് ക്രീസിലേക്ക് നടക്കുമ്പോഴാണ് വില്യംസണ്‍ സമീപത്തെത്തി ഹെല്‍മെറ്റ് ഒക്കെ ഓക്കെയല്ലെ എന്ന് ചോദിച്ചത്.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ മാത്യൂസിന്‍റെ ഹെല്‍മെറ്റിന്‍റെ സ്ട്രാപ്പ് പൊട്ടിയിരുന്നു. ആദ്യ പന്ത് നേരിടാന്‍ മുമ്പ് വേറൊരു ഹെല്‍മറ്റ് ആവശ്യപ്പെട്ട മാത്യൂസിന് സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ പകരം ഹെല്‍മെറ്റ് കൊണ്ടുവന്നപ്പോഴേക്കും ബംഗ്ലാദേശ് നായകന്‍ മാത്യൂസിനെതിരെ ടൈംഡ് ഔട്ടിന് അപ്പീല്‍ ചെയ്തു. ഇതോടെ അമ്പയര്‍ മാത്യൂസ് പുറത്തായതായി വിധിച്ചു. ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ടിലൂടെ പുറത്താവുന്ന ആദ്യ ബാറ്ററെന്ന നാണക്കേടും മാത്യൂസിന്‍റെ പേരിലായി.

ലോകകപ്പിലെ അതിവേഗ ഫിഫ്റ്റിയുമായി കുശാല്‍ പെരേര, കിവീസിനെതിരെ ലങ്ക തകരുന്നു; ചങ്കിടിച്ച് പാകിസ്ഥാന്‍

View post on Instagram

എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ ടൈംഡ് ഔട്ട് ആയില്ലെങ്കിലും ഔട്ടായി മാത്യൂസ് മടങ്ങി. 27 പന്തില്‍ 16 റണ്‍സെടുത്ത മാത്യൂസ് മിച്ചല്‍ സാന്‍റ്നറുടെ പന്തില്‍ സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. ലോകകപ്പിലെ അതിവേഗ ഫിഫ്റ്റിയുമായി കുശാല്‍ പെരേര തകര്‍ത്തടിച്ചിട്ടും ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക തകര്‍ന്നടിഞ്ഞിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്ക 17 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സോടെ ധന‍ഞ്ജയ ഡിസില്‍വയും റണ്ണൊന്നുമെടുക്കാതെ ചമിക കരുണരത്നെയും ക്രീസില്‍. മൂന്ന് വിക്കറ്റെടുത്ത ട്രെന്‍റ് ബോള്‍ട്ടാണ് ലങ്കയെ തകര്‍ത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക