32-ാം സെഞ്ചുറി നേടിയതോടെ ടെസ്റ്റ് കരിയറില്‍ വില്യംസണ്‍ സെഞ്ചുറി നേട്ടത്തില്‍ സ്റ്റീവ് സ്മിത്തിനൊപ്പം(32) എത്തി. ഇതിന് പുറമെ ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ 32 സെഞ്ചുറി തികക്കുന്ന താരമെന്ന റെക്കോര്‍ഡും വില്യംസണ്‍ സ്വന്തമാക്കി. 172 ഇന്നിംഗ്സുകളില്‍ നിന്നാണ് വില്യംസണ്‍ 32-ാം സെഞ്ചുറിയിലെത്തിയത്.

വെല്ലിംഗ്‌ടണ്‍: ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധികാരിക ജയവുമായി ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചത് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണായിരുന്നു. 92 വര്‍ഷത്തിനിടെ കളിച്ച 18 ടെസ്റ്റ് പരമ്പരകളില്‍ ആദ്യമായാണ് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നേടുന്നത്. രണ്ടാം ഇന്നിംഗ്സില്‍ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസ് ഏഴ് വിക്കറ്റിന് ജയിച്ചു കയറിയപ്പോള്‍ 133 റണ്‍സുമായി വില്യംസണ്‍ പുറത്താകാതെ നിന്നു.

32-ാം സെഞ്ചുറി നേടിയതോടെ ടെസ്റ്റ് കരിയറില്‍ വില്യംസണ്‍ സെഞ്ചുറി നേട്ടത്തില്‍ സ്റ്റീവ് സ്മിത്തിനൊപ്പം(32) എത്തി. ഇതിന് പുറമെ ഏറ്റവും കുറവ് ഇന്നിംഗ്സുകളില്‍ 32 സെഞ്ചുറി തികക്കുന്ന താരമെന്ന റെക്കോര്‍ഡും വില്യംസണ്‍ സ്വന്തമാക്കി. 172 ഇന്നിംഗ്സുകളില്‍ നിന്നാണ് വില്യംസണ്‍ 32-ാം സെഞ്ചുറിയിലെത്തിയത്.

ഔട്ടായി കയറിപ്പോയിട്ടും വീണ്ടും ബാറ്റ് ചെയ്യാനിറങ്ങി രഹാനെ, കാര്യമറിയാതെ അമ്പരന്ന് ആരാധക‍ർ; സംഭവിച്ചത്

സ്റ്റീവ് സ്മിത്ത് 174 ഇന്നിംഗ്സുകളില്‍ നിന്നാണ് 32 സെഞ്ചുറിയിലെത്തിയതെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 32 സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് 179 ഇന്നിംഗ്സുകളായിരുന്നു. ഫാബ് ഫോറില്‍ 30 സെഞ്ചുറികളുുള്ള ജോ റൂട്ടുമായും 29 സെഞ്ചുറികളുള്ള വിരാട് കോലിയുമായുമുള്ള അകലം കൂട്ടാനും ഇന്നത്തെ സെഞ്ചുറിയോടെ വില്യംസണായി. വിരാട് കോലി 191 ഇന്നിംഗ്സുകളില്‍ നിന്നാണ് 29 സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. ജോ റൂട്ടാകട്ടെ 251 ഇന്നിംഗ്സുകളില്‍ നിന്നാണ് 30 സെഞ്ചുറികള്‍ നേടിയിട്ടുള്ളത്.

ജയ് ഷായുടെ വാക്കിന് പുല്ലുവില, രഞ്ജിയിൽ കളിക്കാതെ വീണ്ടും മുങ്ങി ഇഷാന്‍ കിഷൻ; തിരിച്ചുവരവ് ഈ ടൂർണമെന്‍റിലൂടെ

ഐസിസി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള വില്യംസണ്‍ അവസാനം കളിച്ച 13 ഇന്നിംഗ്സുകളില്‍ നേടുന്ന ഏഴാം സെഞ്ചുറിയാണിത്. ഇതില്‍ ഒരു ഡബിള്‍ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 4, 132, 1, 121, 215,104,11, 13,11,118, 109, 43, 133* എന്നിങ്ങനെയാണ് വില്യംസണിന്‍റെ അവസാന 11 ഇന്നിംഗ്സുകളിലെ ബാറ്റിംഗ് പ്രകടനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക