Asianet News MalayalamAsianet News Malayalam

ഐസിസി റാങ്കിംഗ്: വില്യംസണ്‍ ഒന്നാംസ്ഥാം തിരിച്ചുപിടിച്ചു, ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജയ്ക്ക് തിരിച്ചടി

101 റണ്‍സാണ് ഒന്നാകെ വില്യംസണ്‍ നേടിയത്. 901-ാണ് വില്യംസണിന്റെ റേറ്റിംഗ് പോയിന്റ്. ആദ്യമായിട്ടാണ് 30-കാരന്‍ 900 കടക്കുന്നത്.

Kane Williamson reclaims number one spot in Test batting rankings
Author
Dubai - United Arab Emirates, First Published Jun 30, 2021, 3:30 PM IST

ദുബായ്: ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ നടത്തിയ പ്രകടനമാണ് വില്യംസണ് തുണയായത്. ആദ്യ ഇന്നങ്‌സില്‍ 49 നേടിയ വില്യംസണ്‍ രണ്ടാം ഇന്നിങ്‌സില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. 101 റണ്‍സാണ് ഒന്നാകെ വില്യംസണ്‍ നേടിയത്. 901-ാണ് വില്യംസണിന്റെ റേറ്റിംഗ് പോയിന്റ്. ആദ്യമായിട്ടാണ് 30-കാരന്‍ 900 കടക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവന്‍ സ്മിത്തുമായി 10 പോയിന്റ് വ്യത്യാസമാണ് വില്യംസണിനുള്ളത്. 

Kane Williamson reclaims number one spot in Test batting rankings

ഫൈനലിന് മുമ്പ് വില്യംസണ്‍ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നടത്തിയ മോശം പ്രകടനമാണ് വില്യംസണ് വിനയായത്. ഓസ്‌ട്രേലിയയുടെ മര്‍നസ് ലബുഷാനെ, ഇന്ത്യന്‍ ക്യാപ്്റ്റന്‍ വിരാട് കോലി, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. രോഹിത് ശര്‍മ, റിഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍, ക്വിന്റണ്‍ ഡി കോക്ക്, ഹെന്റി നിക്കോള്‍സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

Kane Williamson reclaims number one spot in Test batting rankings

കിവീസ് വെറ്ററന്‍ താരം റോസ് ടെയ്‌ലറും നേട്ടമുണ്ടാക്കി. ടെസ്റ്റ് ഫൈനലിലൊന്നാകെ 58 റണ്‍സ് നേടിയ താരം 14-ാം സ്ഥാനത്താണ്. ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ 54 റണ്‍സ് നേടിയ കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 18 സ്ഥാനങ്ങല്‍ മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ റാങ്കിലും കിവീസ് താരങ്ങള്‍ നേട്ടമുണ്ടാക്കി. കെയ്ല്‍ ജെയ്മിസണാണ് ഇതില്‍ പ്രധാനി.  

Kane Williamson reclaims number one spot in Test batting rankings

ടെസ്റ്റില്‍ 61 റണ്‍സിന് ഏഴ് വിക്കറ്റാണ് ജെയ്മിസണ്‍ വീഴ്ത്തിയത്. ഈ പ്രകടനം കരിയറിലെ മികച്ച റാങ്കിലെത്താന്‍ താരത്തെ സഹായിച്ചു. 13-ാം റാങ്കിലാണ് താരം. അഞ്ച് വിക്കറ്റ് നേടിയ ബോള്‍ട്ട് 11-ാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ നേട്ടമുണ്ടാക്കിയ താരം അജിന്‍ക്യ രഹാനെയാണ്. 13-ാം സ്ഥാനത്താണ് താരം. അതേസമയം രവീന്ദ്ര ജഡേജയ്ക്ക് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടമായി. കിവീസിനെതിരെ ഒരു വിക്കറ്റാണ് താരം നേടിയിരുന്നത്. ഇതോടെ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

Follow Us:
Download App:
  • android
  • ios