Asianet News MalayalamAsianet News Malayalam

വില്യംസണ്‍ നയിക്കും! സിഎസ്‌കെയുടെ നാല് താരങ്ങള്‍ ടീമില്‍; ടി20 ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപിച്ച് കിവീസ്

അഞ്ചാം ടി20 ലോകകപ്പ് കളിക്കുന്ന ബോള്‍ട്ടും സൗത്തിക്കുമൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ലോക്കി ഫെര്‍ഗൂസണും ചേരും.

kane williamson set to lead new zealand squad for upcoming t20 world cup
Author
First Published Apr 29, 2024, 2:15 PM IST

വെല്ലിംഗ്ടണ്‍: ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ കെയ്ന്‍ വില്യംസണ്‍ നയിക്കും. 15 അംഗ ടീമില്‍ ടിം സൗത്തിയും ട്രന്റ് ബോള്‍ട്ടും ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളെല്ലാം ഇടം നേടി. പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമായ ഡെവോണ്‍ കോണ്‍വെ ടീമിലിടം നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തന്നെ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെല്ലാം ടീമിലെത്തി. അടുത്ത കാലത്ത് ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മാറ്റ് ഹെന്റിയും ടീമിലുണ്ട്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് ഹെന്റി.

അഞ്ചാം ടി20 ലോകകപ്പ് കളിക്കുന്ന ബോള്‍ട്ടും സൗത്തിക്കുമൊപ്പം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ലോക്കി ഫെര്‍ഗൂസണും ചേരും. പേസ് ഓള്‍റൗണ്ടര്‍മാരായി ഡാരില്‍ മിച്ചലും ജിമ്മി നീഷാമും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇഷ് സോധിയും മിച്ചല്‍ സാന്റ്‌നറും ടീമിലുണ്ട്. ആവശ്യം വന്നാല്‍ ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മാര്‍ക് ചാപ്മാന്‍ എന്നിവരേയും ഉപയോഗിക്കാം. എന്നാല്‍ ഏറെ രസകരം ടീമിലുള്ള താരങ്ങള്‍ക്കാര്‍ക്കും ഐപിഎല്ലില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നുള്ളതാണ്. 

വില്യംസണ്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുണ്ടെങ്കിലും ഡേവിഡ് മില്ലര്‍ക്ക് പരിക്കേറ്റപ്പോഴാണ് അവസരം ലഭിച്ചത്. കിട്ടിയ അവസരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചതുമില്ല. പിന്നീട് വില്യംസണ് അവസരം ലഭിച്ചിരുന്നില്ല. രചിന്‍, ഡാരില്‍ എന്നിവര്‍ക്ക് സിഎസ്‌കെയിലും തിളങ്ങാനാവുന്നില്ല. രചിന്‍ തുടക്കത്തില്‍ കത്തിക്കയറിയെങ്കിലും പിന്നീട് ഫോം നിലനിര്‍ത്താന്‍ സാധിച്ചില്ല. സാന്റ്‌നര്‍ക്ക് ഒരവസരവും ലഭിച്ചില്ല. ഗ്ലെന്‍ ഫിലിപ്‌സ് സണ്‍റൈസേഴസ്് ഹൈദരാബാദിന് വേണ്ടിയും കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫെര്‍ഗൂസണ് ആര്‍സിബിയിലും അവസരം കുറവ്. രാജസ്ഥാന്‍ റോയല്‍സിന്റെ ട്രന്റ് ബോള്‍ട്ടിന് മാത്രമാണ് സ്ഥിരം അവസരം ലഭിക്കുന്നത്. 

പന്തിനെ മറികടന്ന് സഞ്ജു ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറാവുമെന്ന് റിപ്പോര്‍ട്ട്! പതിനഞ്ചംഗ സാധ്യത ടീം പുറത്ത്

അതേസമയം, 2022 ടി20 ലോകകപ്പ് കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റം മാത്രമാണ് ന്യൂസിലന്‍ഡ് വരുത്തിയത്. മാര്‍ട്ടിന്‍ ഗപ്റ്റലിന് പകരം രചിനും ആഡം മില്‍നേയ്ക്ക് പകരം മാറ്റ് ഹെന്റിയും ടീമിലെത്തി.

Follow Us:
Download App:
  • android
  • ios