ഓരോ ചലനത്തിലും ഇതിഹാസതാരത്തെ ഓർമിപ്പിച്ചാണ് രൺവീർ സിംഗ് കപിൽദേവായി പരകായപ്രവേശം ചെയ്തത്. എൺപതുകളിലെ മുൻനിര ബൗളർമാർക്കൊപ്പം പേരെഴുതാൻ കപിലിന് സഹായകമായ ബൗളിംഗ് ആക്ഷൻ രൺവീറിനെയും ആദ്യം കുഴക്കി.
കൊച്ചി: കപിൽ ദേവിന്‍റെ(Kapil Dev) ബൗളിംഗ് ആക്ഷനായിരുന്നു 83 സിനിമയിലെ നായകനായപ്പോൾ ഏറ്റവും പ്രയാസമായതെന്ന് രൺവീർ സിംഗ്(Ranveer Singh). ഇന്ത്യ മുഴുവനറിയാവുന്ന ആ ശൈലി ഏറെ പണിപ്പെട്ടാണ് സിനിമയ്ക്കായി പരിശീലിച്ചതെന്നും രൺവീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഓരോ ചലനത്തിലും ഇതിഹാസതാരത്തെ ഓർമിപ്പിച്ചാണ് രൺവീർ സിംഗ് കപിൽദേവായി പരകായപ്രവേശം ചെയ്തത്. എൺപതുകളിലെ മുൻനിര ബൗളർമാർക്കൊപ്പം പേരെഴുതാൻ കപിലിന് സഹായകമായ ബൗളിംഗ് ആക്ഷൻ രൺവീറിനെയും ആദ്യം കുഴക്കി.
ഇതിഹാസതാരം സച്ചിൻ ഉൾപ്പെടെയുള്ളവരുടെ ഉപദേശവും സിനിമയ്ക്ക് സഹായമായി. ട്രെയിലർ കണ്ടപ്പോൾ തന്നെ വൈകാരികമായ അനുഭവമെന്നായിരുന്ന കപിലിന്‍റെ പ്രതികരണം.
1983ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്‍റെ കഥയാണ് 83 ചിത്രം പറയുന്നത്. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് എന്ന നടന് പകരം കപില്‍ ദേവ്സ മാത്രമെയുള്ളൂവെന്നാണ് ആരാധകരുടെ ആദ്യ പ്രതികരണം. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കപില്‍ ദേവ്, കെ ശ്രീകാന്ത്, രൺവീര്‍ സിംഗ്, പൃഥ്വിരാജ് , സംവിധായകന്‍ കബീര്‍ ഖാന്‍,എന്നിവരുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ശനിയാഴ്ച വൈകീട്ട് 6.30നും ഞായറാഴ്ച രാവിലെ 11.30നും കാണാം
