ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് പൃഥ്വി ഷാ (165)യുടെ സെഞ്ചുറിയാണ് തുണയായത്. ഷംസ് മുലാനി (45 റണ്‍സെടുത്തു.

ദില്ലി: വിജയ് ഹസാരെ ട്രോഫില്‍ സെമിയില്‍ മുംബൈക്കെതിരെ കര്‍ണാടകയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് പൃഥ്വി ഷാ (165)യുടെ സെഞ്ചുറിയാണ് തുണയായത്. ഷംസ് മുലാനി (45 റണ്‍സെടുത്തു. കര്‍ണാടകയ്ക്ക് വേണ്ടി വൈശാഖ് വിജയ് നാല് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.

മോശം തുടക്കമായിരുന്നു മുംബൈക്ക് അഞ്ചാം ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (6) നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ആദിത്യ താരെയ്ക്കും (16) പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും പൃഥ്വിക്കൊപ്പം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ മുലാനി പൃഥ്വിക്ക് പിന്തുണ നല്‍കി. ഇരുവരും 139 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായത് മുംബൈക്ക് തിരിച്ചടയായി. റണ്‍നിരക്കിനേയും ബാധിച്ചു. ശിവം ദുബെ (27), സര്‍ഫറാസ് ഖാന്‍ (9) എന്നിവര്‍ക്ക് വലിയ സംഭാവന നല്‍കാനായില്ല. 

മറ്റൊരു സെമിയില്‍ ഗുജറാത്തിനെതിരെ ഉത്തര്‍ പ്രദേശിന് 184 റണ്‍സ് വിജയലക്ഷ്യം. ഹേത് പട്ടേല്‍ (60) മാത്രമാണ് പിടിച്ചുനിന്നത്. യഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ യുപി നാല് ഓവറില്‍ വിക്കറ്റ് നഷ്മില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്.