Asianet News MalayalamAsianet News Malayalam

26 വര്‍ഷത്തിനിടെ ആ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറായി കെമര്‍ റോച്ച്

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നാലു വിക്കറ്റ് വീഴ്ത്തി ആ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെമര്‍ റോച്ച്. ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ക്രിസ് വോക്സിനെ വീഴ്ത്തിയാണ് 26 വര്‍ഷത്തിനിടെ ടെസ്റ്റില്‍ 200 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറെന്ന നേട്ടം റോച്ച് സ്വന്തമാക്കിയത്.

Kemar Roach becomes 1st Windies bowler in 26 years to register 200 wickets
Author
Manchester, First Published Jul 25, 2020, 10:38 PM IST

മാഞ്ചസ്റ്റര്‍: ഒരുകാലത്ത് പേസ് ബൗളര്‍മാരുടെ പറുദീസയായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. ചാര്‍ളി ഗ്രിഫിത്തും ആന്‍ഡി റോബര്‍ട്സും കോളിന്‍ ക്രോഫ്റ്റും ജോയല്‍ ഗാര്‍ണറും മൈക്കല്‍ ഹോള്‍ഡിംഗും മാല്‍ക്കം മാര്‍ഷും കോര്‍ട്നി വാല്‍ഷും എല്ലാം അടങ്ങുന്ന മഹാരഥന്‍മാരുടെ ആ നിര നീണ്ടുപോകുന്നു. എന്നാല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഒരു വിന്‍ഡീസ് പേസ് ബൗളര്‍ക്ക് പോലും ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കാനായിട്ടില്ല.  

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നാലു വിക്കറ്റ് വീഴ്ത്തി ആ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെമര്‍ റോച്ച്. ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ക്രിസ് വോക്സിനെ വീഴ്ത്തിയാണ് 26 വര്‍ഷത്തിനിടെ ടെസ്റ്റില്‍ 200 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറെന്ന നേട്ടം റോച്ച് സ്വന്തമാക്കിയത്. 1994ല്‍ കര്‍ട്‌ലി ആംബ്രോസിനുശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ വിന്‍ഡീസ് ബൗളറാണ് റോച്ച്. വിന്‍ഡീസിനായി ടെസ്റ്റില്‍ 200 വിക്കറ്റ് തികക്കുന്ന ഒമ്പതാമത്തെ ബൗളറാണ് റോച്ച്.

132 മത്സരങ്ങളില്‍ നിന്ന് 519 വിക്കറ്റെടുത്ത കോര്‍ട്നി വാല്‍ഷാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത വിന്‍ഡീസ് ബൗളര്‍. മത്സരത്തിലാകെ 72 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോച്ച് ആണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 258/4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് 369ന് ഓള്‍ ഔട്ടായിരുന്നു. വാലറ്റത്ത് 45 പന്തില്‍ 62 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിന് കരുത്തായത്.

Follow Us:
Download App:
  • android
  • ios