മികച്ച പ്രകടനത്തിനപ്പുറം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കേരളം ഇത്തവണ രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നത്

ആലപ്പുഴ: രഞ്ജി ട്രോഫിയുടെ പുതു സീസണിനായി കേരള ക്രിക്കറ്റ് ടീം സ്വന്തം മൈതാനത്തേക്ക്. ആലപ്പുഴയിലെ എസ്‌ഡി കോളേജ് ഗ്രൗണ്ട് വേദിയാവുന്ന എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ കേരളം നേരിടും. ടോസ് നേടിയ യുപി നായകന്‍ ആര്യന്‍ ജൂയല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരളത്തിന്‍റെ ക്യാപ്റ്റന്‍. കുല്‍ദീപ് യാദവ്, റിങ്കു സിംഗ് എന്നീ ദേശീയ താരങ്ങള്‍ ഉത്തര്‍പ്രദേശ് പ്ലേയിംഗ് ഇലവനിലുമുണ്ട്. നനഞ്ഞ ഔട്ട്‌ഫീല്‍ഡ് കാരണം ഏറെ വൈകിയാണ് ആലപ്പുഴയില്‍ മത്സരം ആരംഭിക്കുന്നത്. 

പ്ലേയിംഗ് ഇലവനുകള്‍

കേരളം: സഞ‌്ജു സാംസണ്‍ (ക്യാപ്റ്റന്‍), ബേസില്‍ തമ്പി, ജലജ് സക്സേന, കൃഷ്‌ണ പ്രസാദ്, നിധീഷ് എംഡി, രോഹന്‍ പ്രേം, രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍, വിഷ്‌ണു വിനോദ് (വിക്കറ്റ് കീപ്പര്‍). 

ഉത്തര്‍പ്രദേശ്: ആകാശ് ദീപ് നാഥ്, അന്‍കിത് രജ്‌പൂത്, ആര്യന്‍ ജൂയല്‍ (ക്യാപ്റ്റന്‍), ധ്രുവ് ചന്ദ്ര ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് സിംഗ് യാദവ്, പ്രിയം ഗാര്‍ഗ്, റിങ്കു സിംഗ്, സമര്‍ഥ് സിംഗ്, സമീര്‍ റിസ്‌വി, സൗരഭ് കുമാര്‍, യഷ് ദയാല്‍. 

മികച്ച പ്രകടനത്തിനപ്പുറം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കേരളം ഇത്തവണ രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നതെന്ന് വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. മികച്ച ടീമാണ് ഉത്തര്‍പ്രദേശ് എന്നും അവരെ വില കുറച്ച് കാണുന്നില്ലെന്നും രോഹന്‍ പറഞ്ഞു. അഫ്ഗാന്‍ പരമ്പരയ്ക്കായി സഞ്ജുവിനെ പോകേണ്ടി വന്നാല്‍ ടീമിനെ നയിക്കാന്‍ താന്‍ സജ്ജനെന്നും രോഹന്‍ കുന്നുമ്മല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം രഞ്ജി ട്രോഫിയില്‍ ആദ്യ മത്സരത്തിൽ ഹോംഗ്രൗണ്ടിൽ കളിക്കുന്നത് കേരള ടീമിന് ഗുണം ചെയ്യുമെന്ന് മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

Read more: രഞ്ജി ട്രോഫി: യുപിയെ ആലപ്പുഴയില്‍ മെതിക്കാന്‍ കേരളം, സഞ്ജു സാംസണ്‍ ഇറങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം