തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ നയിച്ച റോബിന്‍ ഉത്തപ്പ തന്നെയാണ് കേരളത്തെ നയിക്കുന്നത്. സഞ്ജു സാംസണാണ് വൈസ് ക്യാപ്റ്റന്‍. നവംബര്‍ 11ന് തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ആറ് മത്സരങ്ങളാണ് കേരളം കളിക്കുക. എല്ലാ മത്സരങ്ങളും തിരുവനന്തപുരത്താണ്. ത്രിപുര (നവംബര്‍ 11), മണിപ്പൂര്‍ (12), വിദര്‍ഭ (14), രാജസ്ഥാന്‍ (15), ഉത്തര്‍ പ്രദേശ് (17) എന്നിവര്‍ക്കെതിരെയാണ് കേരളത്തിന് മത്സരങ്ങളുള്ളത്. 

കേരള ടീം: റോബിന്‍ ഉത്തപ്പ (ക്യാപ്റ്റന്‍), ജലജ് സക്‌സേന, പി രാഹുല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, എം ഡി നിതീഷ്, ബേസില്‍ തമ്പി, സന്ദീപ് എസ് വാര്യര്‍, എസ് മിഥുന്‍, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ് മനോഹരന്‍, എസ് രോഹന്‍.