Asianet News MalayalamAsianet News Malayalam

പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

Kerala CM Pinarayi Vijayan on India Defeats Australia
Author
Thiruvananthapuram, First Published Jan 19, 2021, 5:24 PM IST

തിരുവനനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസിക വിജയമാണ് ഇന്ന് ഇന്ത്യ ഗാബയില്‍ നേടിയത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ഇത്. അതേ സമയം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയ  ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ 2-1 ന് നിലനിര്‍ത്തി. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം - പിണറായി വിജയന്‍ പറയുന്നു.

നേരത്തെ ഗാബ ടെസ്റ്റ് വിജയിച്ചതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ജയിച്ചത്. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി. അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios