Asianet News MalayalamAsianet News Malayalam

മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തി; സയിദ് മുഷ്താഖ് അലിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് ചെറിയ സ്‌കോര്‍

റോബിന്‍ ഉത്തപ്പ (8), മുഹമ്മദ് അസറുദ്ദീന്‍ (12), സഞ്ജു സാസംണ്‍ (7), വിഷ്ണു വിനോദ് (4) എന്നിവരുടെ വിക്കറ്റുകളാണ്  കേളത്തിന് നഷ്ടമായത്. അഞ്ചാം ഓവറലില്‍ തന്നെ കൂറ്റനടിക്കാരന്‍ അസറുദ്ദീന്‍ പവലിയനില്‍ തിരിച്ചെത്തി.

Kerala collapsed against Andhra in Syed Mushtaq Ali Trophy
Author
Mumbai, First Published Jan 17, 2021, 1:40 PM IST

മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിനെതിരെ ആന്ധ്രയ്ക്ക് 113 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ മുന്‍നിര പൊരുതാന്‍ പോലും നില്‍ക്കാതെ തകര്‍ന്നു. 51 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ജലജ് സക്‌സേന 27 റണ്‍സെടുത്തു. ആന്ധ്രയ്ക്ക് വണ്ടി മനീഷ് ഗൊലമാരു രണ്ട് വിക്കറ്റെടുത്തു.

റോബിന്‍ ഉത്തപ്പ (8), മുഹമ്മദ് അസറുദ്ദീന്‍ (12), സഞ്ജു സാസംണ്‍ (7), വിഷ്ണു വിനോദ് (4) എന്നിവരുടെ വിക്കറ്റുകളാണ്  കേളത്തിന് നഷ്ടമായത്. അഞ്ചാം ഓവറലില്‍ തന്നെ കൂറ്റനടിക്കാരന്‍ അസറുദ്ദീന്‍ പവലിയനില്‍ തിരിച്ചെത്തി. ഷൊയ്ബ് ഖാന്റെ പന്തില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച് നല്‍കിയാണ് അസറുദ്ദീന്‍ മടങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുരത്തെടുത്ത ഉത്തപ്പയ്ക്കും അധിക ആയുസ് ഉണ്ടായിരുന്നില്ല. ലളിത് മോഹന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഭരതിന് ക്യാച്ച് നല്‍കി.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 14 പന്തുകള്‍ മാത്രമായിരുന്നു സഞ്ജുവിന്റെ ആയുസ്. മനീഷ് ഗോലമാുരവിന്റെ പന്തില്‍ ഭരതിന് ക്യാച്ച് നല്‍കുകയായിരുന്നു. ദില്ലിക്കെതിരെ തകര്‍ത്തടിച്ച വിഷ്ണു വിനോദ് ഗോലമാരുവിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ഒത്തിച്ചേര്‍ന്ന സച്ചിന്‍ ബേബി- ജലജ് സക്‌സേന സഖ്യം സമ്മാനിച്ച 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. നേരത്തെ ദില്ലിക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കേരളം ഇറങ്ങിയത്. 

കേരള ടീം: റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, എസ് മിഥുന്‍, എസ് ശ്രീശാാന്ത്, ജലജ് സക്‌സേന, ബേസില്‍ തമ്പി, കെ എം ആസിഫ്. 

ആന്ധ്ര: അശ്വിന്‍ ഹെബ്ബാര്‍, എസ് ഭരത്, റിക്കി ബുയി, അമ്പാട്ടി റായുഡു, പ്രശാന്ത് കുമാര്‍, ധീരജ് കുമാര്‍, മനീഷ് ഗോല്‍മാരു, ചീപ്പുറപ്പള്ളി സ്റ്റീഫന്‍, ഹരിശങ്കര്‍ റെഡ്ഡി, ലളിത് മോഹന്‍, ഷൊയ്ബ് ഖാന്‍.

Follow Us:
Download App:
  • android
  • ios