Asianet News MalayalamAsianet News Malayalam

രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു നായകന്‍, ഷോണ്‍ റോജര്‍ അടക്കം നാല് പുതുമുഖങ്ങള്‍

ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ഡിസംബര്‍ 10ന് കേരള ടീം റാഞ്ചിയിലേക്ക് തിരിക്കും. 

Kerala Cricket Association announced Ranji Trophy Team 2022 23 for first two matches Sanju Samson captain
Author
First Published Dec 8, 2022, 3:13 PM IST

തിരുവനന്തപുരം: രഞ്ജി ട്രോഫി 2022-23 സീസണില്‍ റാഞ്ചിയിലും ജയ്‌പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്‍റെ ഉപനായകന്‍ സിജോമോന്‍ ജോസഫാണ്. യുവ പ്രതീക്ഷയായ ഷോണ്‍ റോജറാണ് സ്‌ക്വാഡിലെ ശ്രദ്ധേയ താരം. ഷോണിന് പുറമെ കൃഷ്‌ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്.     

ഫിറ്റ്‌നസ് തെളിയിച്ച ശേഷം രാഹുല്‍ പി സ്‌ക്വാഡിനൊപ്പം ചേരും. ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ഡിസംബര്‍ 10ന് കേരള ടീം റാഞ്ചിയിലേക്ക് തിരിക്കും. ഡിസംബര്‍ പതിമൂന്നാം തിയതിയാണ് 
ഝാർഖണ്ഡിന് എതിരായ മത്സരം. രാജസ്ഥാനെതിരായ രണ്ടാം മത്സരം ഇരുപതാം തിയതി ആരംഭിക്കും. 27-ാം തിയതി മുതല്‍ ഛത്തീസ്‌ഗഢിന് എതിരെയും ജനുവരി മൂന്ന് മുതല്‍ ഗോവയ്ക്ക് എതിരെയും 10 മുതല്‍ സര്‍വീസസിന് എതിരെയും 17 മുതല്‍ കര്‍ണാടകയ്ക്ക് എതിരെയും 24 മുതല്‍ പുതുച്ചേരിക്ക് എതിരെയുമാണ് കേരളത്തിന്‍റെ മറ്റ് മത്സരങ്ങള്‍. 

കേരള ടീം: സ‌ഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ്(വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്‌ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്‌, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ്(വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി(ഫിറ്റ്‌നസ്)

നസീര്‍ മച്ചാന്‍(നിരീക്ഷകന്‍), ടിനു യോഹന്നാന്‍(മുഖ്യ പരിശീലകന്‍), മസ്‌ഹര്‍ മൊയ്‌ദു(സഹ പരിശീലകന്‍), രജീഷ് രത്നകുമാര്‍(സഹപരിശീകന്‍), വൈശാഖ് കൃഷ്‌ണ(ട്രെയിനര്‍), ഉണ്ണികൃഷ്‌ണന്‍ ആര്‍ എസ്(ഫിസിയോ), സജി സോമന്‍(വീഡിയോ അനലിസ്റ്റ്). 

ധോണിക്കൊപ്പം ഇനി രോഹിത് ശര്‍മ്മയും; മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു റെക്കോര്‍ഡ് പേരിലായി

 

Follow Us:
Download App:
  • android
  • ios