രഞ്ജിയില്‍ നിലവിലെ റണ്ണേഴ്സ്അപ്പായ ബംഗാൾ, വിദർഭ, ഹരിയാന, രാജസ്ഥാൻ, ത്രിപുര എന്നിവർക്കൊപ്പം എലൈറ്റ് ബി ഗ്രൂപ്പിലാണ് കേരളം മത്സരിക്കുക

തിരുവനന്തപുരം: രഞ്ജി ട്രോഫി അടങ്ങിയ സമ്പൂര്‍ണ സീസൺ നടത്താനുള്ള ബിസിസിഐ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള ക്രിക്കറ്റ് ടീം. മുഷ്താഖ് അലി ട്രോഫിയിൽ നോക്കൗട്ട് പ്രതീക്ഷ ഉണ്ടെന്നും പരിശീലകന്‍ ടിനു യോഹന്നാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ശക്തരായ എതിരാളികളാണുള്ളത്. നിലവിലെ റണ്ണേഴ്സ്അപ്പായ ബംഗാൾ, വിദർഭ, ഹരിയാന, രാജസ്ഥാൻ, ത്രിപുര എന്നിവർക്കൊപ്പം എലൈറ്റ് ബി ഗ്രൂപ്പിലാണ് കേരളം മത്സരിക്കുക. ബെംഗളൂരുവിലാണ് കേരളത്തിന്‍റെ മത്സരങ്ങൾ. ജനുവരി അഞ്ചിനാണ് രഞ്ജി ട്രോഫി സീസണ് തുടക്കമാവുക.

കൊവിഡ് സാഹചര്യത്തിൽ വിപുലമായ പരിശീലന ക്യാംപിനുള്ള സാഹചര്യമില്ലെങ്കിലും കെസിഎ സംഘടിപ്പിക്കുന്ന രണ്ട് ടൂര്‍ണമെന്‍റുകള്‍ കേരള താരങ്ങള്‍ക്ക് സഹായമാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യ പരിശീലകന്‍ ടിനു യോഹന്നാന്‍. യുഎഇയിൽ ഐപിഎല്‍ ടീമുകള്‍ക്കൊപ്പമുള്ള കേരള താരങ്ങള്‍ അന്തിമ ഇലവനിലെത്തിയില്ലെങ്കിലും തയ്യാറെടുപ്പിനെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ടിനു പറഞ്ഞു.

വിജയ് ഹസാരേയില്‍ ഡിസംബർ എട്ട് മുതൽ 14 വരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും 21 മുതൽ 27 വരെ നോക്കൗട്ട് മത്സരങ്ങളും നടക്കും. മുഷ്താഖ് അലിയിൽ നവംബർ നാല് മുതൽ ഒൻപത് വരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നവംബർ 16 മുതൽ 22വരെ നോക്കൗട്ട് മത്സരങ്ങളും അരങ്ങേറും. 

രഞ്ജി ട്രോഫി: കേരളത്തിന് കടുപ്പമേറിയ എതിരാളികള്‍

എക്കാലത്തെയും ഇതിഹാസമെന്ന് ഡിവില്ലിയേഴ്സ്, സ്റ്റെയ്ന് ആശംസയുമായി ക്രിക്കറ്റ് ലോകം

ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ വിരമിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona