സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. 

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. സീസണില്‍ ആദ്യമായി ഫോമിലെത്തിയ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുടെ (39 പന്തില്‍ 69) ബാറ്റിങ്ങാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി 39 റണ്‍സ് നേടി പുറത്തായി.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം ഇന്ത്യന്‍ ക്യാംപില്‍ നിന്നെത്തിയ സഞ്ജു സാംസണ്‍ (9) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ത്രിപുരയ്‌ക്കെതിരെ സഞ്ജുവിന്റെ ആദ്യ മത്സരത്തില്‍ 12 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. വിഷ്ണു വിനോദ് (13), ജലജ് സക്‌സേന (13), മുഹമ്മദ് അസറുദ്ദീന്‍ (1), അക്ഷയ് ചന്ദ്രന്‍ (10), ബേസില്‍ തമ്പി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

അഞ്ച് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതാണ് ഉത്തപ്പയുടെ ഇന്നിങ്‌സ്. സച്ചിന്‍ ബേബിയുമൊത്ത് 60 റണ്‍സാണ് ഉത്തപ്പ കൂട്ടിച്ചേര്‍ത്തത്. ദര്‍ശന്‍ നല്‍കണ്ഡെ വിദര്‍ഭയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.