തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിനെതിരായ മത്സരത്തില്‍ രാജസ്ഥാന്  166 റണ്‍സ് വിജയലക്ഷ്യം.  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സഞ്ജു സാംസണ്‍ (39 പന്തില്‍ 53), സച്ചിന്‍ ബേബി (29 പന്തില്‍ 47) എന്നിവരുടെ ഇന്നിങ്‌സുകളാണ് തുണയായത്. 

വിഷ്ണു വിനോദ് (36), ജലജ് സക്‌സേന (11), റോബിന്‍ ഉത്തപ്പ (11), മുഹമ്മദ് അസറുദ്ദീന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. മികച്ച  ഫോമില്‍ നില്‍ക്കെ താരം റണ്ണൗട്ടാവുകയായിരുന്നു.

കേരളത്തിന്റെ അഞ്ചാം മത്സരമാണിത്. മൂന്ന് മത്സരങ്ങളില്‍ കേരളം ജയിച്ചു. തമിഴ്‌നാടിനോട് മാത്രമാണ് ടീം പരാജയപ്പെട്ടത്. വിദര്‍ഭ, ത്രിപുര, മണിപ്പൂര്‍ എന്നിവര്‍ക്കെതിരെ വിജയിക്കുകയായിരുന്നു.