ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് ലീഡ് നേടിയിരുന്ന കേരളത്തിന് മൂന്ന് പോയിന്റുകളും ലഭിച്ചു.
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരായ സമനിലയോടെ പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാമതെത്തി കേരളം. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് 21 പോയിന്റാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചിച്ചു. മധ്യപ്രദേശിനെതിരെ ഇന്ന് അവസാനിച്ച മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. 363 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് നേടി. പരിക്കിനെ തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാതിരുന്ന ബാബ അപാരജിത് രണ്ടാം ഇന്നിംഗ്‌സില്‍ കാണിച്ച ചെറുത്തുനില്‍പ്പാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദിത്യ സര്‍വാതെയാണ് (80) കേരളത്തിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: മധ്യപ്രദേശ് 160 & 369/8 ഡി, കേരളം: 167/9 & 268/8.
ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് ലീഡ് നേടിയിരുന്ന കേരളത്തിന് മൂന്ന് പോയിന്റുകളും ലഭിച്ചു. ഇതോടെ കര്‍ണാടകയെ പിന്തള്ളി രണ്ടാമതെത്തുക മാത്രമല്ല, ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ വര്‍ധിക്കുകയും ചെയ്തു. മധ്യപ്രദേശിനെതിരെ തോറ്റിരുന്നെങ്കില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കുമായിരുന്നു. കേരളം ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഇന്നലെ പഞ്ചാബിനെതിരെ കൂറ്റന്‍ ജയവുമായി കര്‍ണാടക 19 പോയന്റുമായി കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു.
7.1 ഓവറില്‍ ബംഗ്ലാദേശിനെ തുരത്തി ഇന്ത്യ! മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി ജോഷിത
ഒന്നാം സ്ഥാനത്തുള്ള ഹരിയാന, ബംഗാളിനെ തകര്‍ത്ത് 26 പോയന്റുമായി ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. എലൈറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകക്ക് ഹരിയാനയാണ് എതിരാളികള്‍. കേരളത്തിന് താരതമ്യേന ദുര്‍ബലരായ ബിഹാറിനെയാണ് അവസാന മത്സരത്തില്‍ നേരിടേണ്ടത്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് കേരളത്തിന്റെ അവസാന മത്സരം.
70 പന്തുകള്‍ നേരിട്ട താരം 26 റണ്‍സ് നേടി. 35 പന്തുകള്‍ നേരിട്ട നാല് റണ്‍സ് മാത്രം നേടി പുറത്താവാതെ നിന്ന എം ഡി നിധീഷിന്റെ ഇന്നിംഗ്‌സും എടുത്തുപറയണം. മുഹമ്മദ് അസറുദ്ദീന്‍ (68) മികച്ച പ്രകടനം പുറത്തെടുത്തു. കുല്‍ദീപ് സെന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ മധ്യപ്രദേശിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

