ആളൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് തുടക്കം തന്നെ പാളി. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ അസറുദ്ദീന്റെ വിക്കറ്റ് നഷ്ടമായി.

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (15) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 29 ഓവറില്‍ അഞ്ചിന് 129 എന്നി നിലയിലാണ്. സഞ്ജുവിന് പുറമെ മുഹമ്മദ് അസറുദ്ദീന്‍ (12), രോഹന്‍ കുന്നുമ്മല്‍ (17), സച്ചിന്‍ ബേബി (2), ശ്രേയസ് ഗോപാല്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. വിഷ്ണു വിനോദ് (43), അഖിന്‍ സ്‌കറിയ (13) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് നേടിയ പ്രയാഷ് മുകേഷ് സിംഗാണ് കേരളത്തെ തകര്‍ത്തത്. കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ച കേരളം രണ്ടാ മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമാതണ് കേരളം.

ആളൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് തുടക്കം തന്നെ പാളി. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ അസറുദ്ദീന്റെ വിക്കറ്റ് നഷ്ടമായി. രോഹന്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. ഇരുവരേയും പ്രയാഷ് പുറത്താക്കി. ഇതോടെ 10.5 ഓവറില്‍ കേരളം രണ്ടിന് 56 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ സഞ്ജും മടങ്ങി. രാജേഷ് മോഹന്തിക്കായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ സച്ചിന്‍ ബേബിക്ക് ഇന്ന് അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ശ്രേയസ് ഗോപാലിനാവട്ടെ അവസരം മുതലാക്കാനായില്ല.

ശക്തരായ രണ്ട് ടീമുകള്‍ക്കെതിരായ മത്സരമാണ് കേരളം പൂര്‍ത്തിയാക്കിയത്. ഇനി കളിക്കേണ്ടതെല്ലാം താരതമ്യേന ദുര്‍ബലരായ എതിരാളികളോടാണ്. ത്രിപുര, റെല്‍വേസ്, പോണ്ടിച്ചേരി, സിക്കിം എന്നിവരോടാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇന്ന് ഒഡീഷക്കെതിരെ ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സിജോമോന്‍ ജോസഫിന് പകരം വൈശാഖ് ചന്ദ്രന്‍ ടീമിലെത്തി.

കേരളം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, ശ്രേയസ് ഗോപാല്‍, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, അഖിന്‍ സത്താര്‍, വൈശാഖ് ചന്ദ്രന്‍.

കേരളം കീഴടക്കി റിങ്കു സിംഗ്! താരത്തെ ആരാധകര്‍ ഏറ്റെടുത്തു; സ്‌റ്റേഡിയത്തില്‍ ബാനര്‍ ഉയര്‍ന്നു, വീഡിയോ വൈറല്‍