Asianet News MalayalamAsianet News Malayalam

ഒരുദിനം മാത്രം ബാക്കി, ജലജ് സക്സേനയ്ക്ക് ആറ് വിക്കറ്റ്; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് കുഞ്ഞന്‍ വിജയലക്ഷ്യം

രണ്ടിന് 10 എന്ന നിലയിലാണ് മൂന്നാംദിനം ഛത്തീസ്ഗഢ് ബാറ്റിംഗ് ആരംഭിച്ചത്. റിഷഭ് തിവാരി (0), സാനിദ്ധ്യ ഹര്‍കത് (0) എന്നിവരാണ് പുറത്തായിരുന്നത്. ഇന്ന് സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സുള്ളപ്പോള്‍ അമന്‍ദീപ് ഖാരെയും (30) പവലിയനില്‍ തിരിച്ചെത്തി.

Kerala vs Chhattisgarh ranji match into thrilling finish after Harpreet Singh century
Author
First Published Dec 29, 2022, 5:03 PM IST

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം- ഛത്തീസ്ഗഢ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ഒരുദിനം മാത്രം ശേഷിക്കെ 126 റണ്‍സാണ് കേരളത്തിന് ജയിക്കാന്‍ വേണ്ടത്. മൂന്നാംദിനം ഛത്തീസ്ഗഢ് 287ന് എല്ലാവരും പുറത്തായി. 152 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. ജലജ് സക്‌സേന ആറ് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗിസില്‍ 162 റണ്‍സിന്റെ ലീഡാണ് കേരളത്തിനുണ്ടായിരുന്നത്. ഛത്തീസ്ഗഢിന്റെ 149നെതിരെ കേരളം 311ന് പുറത്താവുകയായിരുന്നു. 

രണ്ടിന് 10 എന്ന നിലയിലാണ് മൂന്നാംദിനം ഛത്തീസ്ഗഢ് ബാറ്റിംഗ് ആരംഭിച്ചത്. റിഷഭ് തിവാരി (0), സാനിദ്ധ്യ ഹര്‍കത് (0) എന്നിവരാണ് പുറത്തായിരുന്നത്. ഇന്ന് സ്‌കോര്‍ബോര്‍ഡില്‍ 55 റണ്‍സുള്ളപ്പോള്‍ അമന്‍ദീപ് ഖാരെയും (30) പവലിയനില്‍ തിരിച്ചെത്തി. ഭാട്ടിയ ഒരുഭാഗത്ത് പിടിച്ചുനിന്നെങ്കിലും അപ്പുറത്ത് വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. ശശാങ്ക് സിംഗിനും (16), അജയ് മണ്ഡലിനും (22) തിളങ്ങാനായില്ല. ഇതിനിടെ ഭാട്ടിയ സെഞ്ചുറി പൂര്‍ത്തിയാക്കി. 228 പന്തുകള്‍ നേരിട്ട ഹര്‍പ്രീത് മൂന്ന് സിക്‌സും 12 ഫോറും നേടിയിട്ടുണ്ട്. സക്‌സേനയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ഹര്‍പ്രീത്. മായങ്ക് യാദവ് (5), എം എസ് ഹുസൈന്‍ (20), സുമിത് റൂയികര്‍ (13), സൗരഭ് മജൂംദാര്‍ (1) എന്നിവരാണ് ക്രീസില്‍. എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സക്‌സേനയ്ക്ക് പുറമെ വൈശാഖ് ചന്ദ്രന്‍ രണ്ടും എന്‍ പി ബേസില്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സില്‍ 162 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ സാധിച്ചതോടെ മത്സരം സമനിലയായാല്‍ പോലും കേരളത്തിന് പോയിന്റ് ലഭിക്കും. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. ക്രീസില്‍ ഉണ്ടായിരുന്ന സച്ചിന്‍ ബേബിയും രോഹന്‍ പ്രേമും താളം കണ്ടെത്തിയതോടെ കേരള സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സെത്തി. ആദ്യം രോഹനും പിന്നാലെ സച്ചിനും അര്‍ധ സെഞ്ചുറി നേടി. രോഹന്‍ പ്രേം 157 പന്തില്‍ 77 ഉം സച്ചിന്‍ ബേബി 171 പന്തില്‍ 77 ഉം റണ്‍സെടുത്താണ് മടങ്ങിയത്. ഇവരെ കൂടാതെ 46 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ് മാത്രമാണ് കേരള നിരയില്‍ പിടിച്ച് നില്‍ക്കാനായത്. ഛത്തീസ്ഗഡിന് വേണ്ടി സുമിത് രുയ്കര്‍ മൂന്ന് വിക്കറ്റുകള്‍ നേടി.

നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് ഒന്നാം ഇന്നിംഗ്സില്‍ ഛത്തീസ്ഗഢിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് നേടിയ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്ഗഢിന്റെ ടോപ് സ്‌കോറര്‍. സാനിദ്ധ്യ ഹര്‍കത്(11), റിഷഭ് തിവാരി(8), അജയ് മണ്ഡല്‍(12), അമന്‍ദീപ് ഖരെ(0), ശശാങ്ക് സിംഗ്(2), സുമിത് റൂയ്കര്‍(17) എംഎസ്എസ് ഹുസൈന്‍(2), രവി കിരണ്‍(0), സൗരഭ് മജൂംദാര്‍(19), മായങ്ക് യാദവ് (29*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ ഓസീസിന് തിരിച്ചടി; സ്ഥിരീകരിച്ച് പാറ്റ് കമ്മിന്‍സ്

Latest Videos
Follow Us:
Download App:
  • android
  • ios