രോഹന് കുന്നുമ്മലിന് സെഞ്ചുറി! സിക്കിമ്മിനെതിരെ കേരളം പാട്ടുംപാടി ജയിച്ചു; സയ്യിദ് മുഷ്താഖ് അലിയില്‍ അഞ്ചാം ജയം
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിക്കിമിന് തുടകത്തില്‍ തന്നെ പാളി. 7.5 ഓവറില്‍ 37 റണ്‍സിന് അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. സബിന്‍ ചേത്രി (0), ജ്യോതി ബിന്ധ് (1), ആഷിശ് ഥാപ (25), ശങ്കര്‍ പ്രാഡ് (4) എന്നിവാണ് മടങ്ങിയത്.

മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം ജയം. ഗ്രൂപ്പില്‍ ബിയില്‍ സിക്കിമിനെ 132 റണ്‍സിനാണ് കേരളം തകര്‍ത്തത്. മുംബൈ, ബാന്ദ്ര കുര്‍ല കോംപ്ലക്‌സില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹന്‍ കുന്നുമ്മലിന്റെ (56 പന്തില്‍ 101) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സിക്കിമിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഗ്രൂപ്പില്‍ 20 പോയിന്റുള്ള കേരളമാണ് ഒന്നാമത്.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിക്കിമിന് തുടകത്തില്‍ തന്നെ പാളി. 7.5 ഓവറില്‍ 37 റണ്‍സിന് അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. സബിന്‍ ചേത്രി (0), ജ്യോതി ബിന്ധ് (1), ആഷിശ് ഥാപ (25), ശങ്കര്‍ പ്രാഡ് (4) എന്നിവാണ് മടങ്ങിയത്. 11 റണ്‍സെടുത്ത നിലേഷ് ലാമിച്ചാനെ കൂടി മടങ്ങിയതോടെ സിക്കിം അഞ്ചിന് 54 എന്ന നിലയിലായി. പിന്നീടെത്തിയവരില്‍ അങ്കുര്‍ മാലിക്ക് (പുറത്താവാതെ 26) മാത്രമാണ് സിക്കിം നിലയില്‍ തിളങ്ങിയത്. സുമിത് സിംഗ് (2), ലീ യംഗ് ലെപ്ച (0), ജിതേന്ദ്ര ശര്‍മ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സപ്തുള്ള (1) നിലേഷിനൊപ്പം പുറത്താവാതെ നിന്നു. സിജോമോന്‍ ജോസഫ്, പി മിഥുന്‍, മനു കൃഷ്ണന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് വരുണ്‍ നായനാരുടെ (6) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വിഷ്ണു വിനോദ് (43 പന്തില്‍ 79) സഖ്യം 122 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്ന് സിക്‌സും 11 ഫോറും നേടിയ വിഷ്ണു 14-ാം ഓവറിലാണ് മടങ്ങുന്നത്. നാലാമനായി ക്രീസിലെത്തിയ അജിനാസ് 15 പന്തില്‍ 25) രോഹനൊപ്പം 65 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം മടങ്ങി. അജിനാസ് മടങ്ങിയെങ്കിലും അബ്ദുള്‍ ബാസിത് (4) രോഹനൊപ്പം പുറത്താവാതെ നിന്നു. 56 പന്തുകള്‍ നേരിട്ട രോഹന്‍ രണ്ട് സിക്‌സും 14 ഫോറും നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങിയുന്നില്ല.
കേരളത്തിന് ഇനി ഒഡീഷ, അസം എന്നിവര്‍ക്കെതിരെയാണ് മത്സരം ബാക്കിയുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് അസം. ഒഡീഷ അഞ്ചാം സ്ഥാനത്തും.
ബിഷന്‍ സിംഗ് ബേദി അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിലെ തലവര മാറ്റിയ ഇതിഹാസ താരം