Asianet News MalayalamAsianet News Malayalam

സയിദ് മുഷ്താഖ് അലി ടി20: കരുത്തരായ ദില്ലിക്കെതിരെ കേരളത്തിന് ടോസ്

 മുംബൈയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുക. ആദ്യ കളിയില്‍ പുതുച്ചേരിയേയും കേരളം തോല്‍പ്പിച്ചിരുന്നു.

Kerala won the toss vs Delhi in Syed Mushtaq Ali T20
Author
Mumbai, First Published Jan 15, 2021, 12:01 PM IST

മുംബൈ: ദില്ലിക്കെതിരായ സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളം ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ കേളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.  മുംബൈയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുക. ആദ്യ കളിയില്‍ പുതുച്ചേരിയേയും കേരളം തോല്‍പ്പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പ് ഇയില്‍ ഡല്‍ഹിയെ പിന്തളളി കേരളത്തിന് ഒന്നാമതെത്താം.

മുംബൈക്ക് പുറമെ പോണ്ടിച്ചേരിയേയും കേരളം തോല്‍പ്പിച്ചിരുന്നു. രണ്ട് മത്സരത്തിലും ആധികാരിക ജയമാണ് കേരളം നേടിയത്. പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനും കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനും കേരളം തോല്‍പ്പിച്ചിരുന്നു. ബാറ്റ്‌സ്മാന്മാരുടെ പ്രകടനം തന്നെയാണ് കേരളത്തിന്റെ കരുത്ത്. റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാം മികച്ച ഫോമിലാണ്. 

കൂടാതെ ബൗളിങ്ങില്‍ ജലജ് സക്‌സേനയുടെ ബൗൡും കേരളത്തിന് കരുത്താണ്. രണ്ട് മത്സരങ്ങളില്‍ ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ കെ എം ആസിഫിന്റെ ഫോമും കേരളത്തിന് കരുത്താണ്. പോണ്ടിച്ചേരിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വെറ്ററന്‍ താരം എസ് ശ്രീശാന്ത് മുംബൈക്കെതിരെ നിരാശപ്പെടുത്തി. ബേസില്‍ തമ്പിയും സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല.

മറുവശത്ത് ശിഖര്‍ ധവാന്‍, നിതീഷ് റാണ, ഇഷാന്ത് ശര്‍മ, പവന്‍ നേഗി എന്നിവര്‍ ഉള്‍പ്പെടുന്ന വമ്പന്‍നിരയാണ് ദില്ലിയുടേത്. മുംബൈ, ആന്ധ്ര ടീമുകളെ തോല്‍പ്പിക്കാന്‍ ദില്ലിക്ക് സാധിച്ചിരുന്നു. രണ്ട് മത്സരങ്ങളിലും ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമായി. മുംബൈയെ 130 എറിഞ്ഞിട്ട ദില്ലി. ആന്ധ്രയെ 124ന് ഒതുക്കിയിരുന്നു. എന്നാല്‍ ധവാന് ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ആന്ധ്രയ്‌ക്കെതിരെ അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. മുംബൈക്കെതിരെ 23നും പുറത്തായി. എന്നാല്‍ ഹിമ്മത് സിംഗ്, നിതീഷ് റാണ എന്നിവരെല്ലാം മികച്ച ഫോമിലാണ്.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, കെ എം ആസിഫ്, എസ് മിഥുന്‍.

ദില്ലി: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഹിതെന്‍ ദലാല്‍, നിതീഷ് റാണ, അനുജ് റാവത്ത്, ഹിമ്മദ് സിംഗ്, ലളിത് യാദവ്, അയൂഷ് ബദോനി, പവന്‍ നേഗി, പ്രദീപ് സാംഗ്‌വാന്‍, ഇശാന്ത് ശര്‍മ, സിമാര്‍ജിത് സിംഗ്.

Follow Us:
Download App:
  • android
  • ios