വലേറ്റ: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ ക്രിക്കറ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്ത് മലയാളി തിളക്കം. ഇടുക്കി അടിമാലിക്കാരനായ സിറില്‍ മാത്യുവാണ് മാള്‍ട്ട ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടമാണ് 28കാരനെ തേടിയെത്തിയത്. 

മാള്‍ട്ടയിലെ ക്ലബ് ക്രിക്കറ്റില്‍ സജീവമായിരുന്ന സിറില്‍ മൂന്നു വര്‍ഷത്തോളമായി മാള്‍ട്ടയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്. എറണാകുളത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സിറില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ സജീവമായി ക്ലബ് ക്രിക്കറ്റിലുണ്ടായിരുന്നു. 

പിന്നീട് ജോലി ആവശ്യങ്ങള്‍ക്കായി മാള്‍ട്ടയിലെത്തി. അവിടെയും ക്ലബ് തലത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സിറിളിനെ തേടി ഈ സൗഭാഗ്യമെത്തിയത്. ഐസിസി ലോക റാങ്കിങ്ങില്‍ 72ാം സ്ഥാനത്താണ് മാള്‍ട്ട. ഇടുക്കി, പുല്ലന്‍ മാത്യു- മോളി ദമ്പതികളുടെ മകനാണ്.