എനിക്കാദ്യം ചെറിയ ചുമയെ ഉണ്ടായിരുന്നുള്ളു. ആസ്തമയുടെ ഭാ​ഗമായിട്ടുള്ളതാണെന്നാണ് ആദ്യം കരുതിയത്. ചെന്നൈ ടീം ബാറ്റിം​ഗ് കോച്ച് മൈക്ക് ഹസിക്കൊപ്പമാണ് ഞാനും പരിശോധനക്ക് വിധേയനായത്. അതിനുശേഷം ആശങ്കകൊണ്ട് എന്റെ ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങി.

വെല്ലിം​ഗ്ടൺ: താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് പിടിപ്പെട്ടതിനെത്തുടർന്ന് ഐപിഎൽ നിർത്തിവെച്ചശേഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ന്യൂസിലൻഡിന്റെ ടിം സീഫർട്ടിന് കൊവിഡ് പിടിപെട്ടത്. കൊവിഡ് മുക്തനായശേഷം കൊവിഡ് പിടിപെട്ട അനുഭവം മാധ്യമങ്ങളോട് പങ്കുവെക്കവെ സീഫർട്ട് വികാരാധീനനായി പൊട്ടിക്കരഞ്ഞു.

എനിക്കാദ്യം ചെറിയ ചുമയെ ഉണ്ടായിരുന്നുള്ളു. ആസ്തമയുടെ ഭാ​ഗമായിട്ടുള്ളതാണെന്നാണ് ആദ്യം കരുതിയത്. ചെന്നൈ ടീം ബാറ്റിം​ഗ് കോച്ച് മൈക്ക് ഹസിക്കൊപ്പമാണ് ഞാനും പരിശോധനക്ക് വിധേയനായത്. അതിനുശേഷം ആശങ്കകൊണ്ട് എന്റെ ഹൃദയം പടപടാന്ന് മിടിക്കാൻ തുടങ്ങി.ഞാൻ റൂമിലെത്തി കുറച്ചുനേരം ഇരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നോർത്ത് ഞാൻ ഭയന്നു. പേടിച്ചതുപോലെ അത് സംഭവിക്കാൻ പോകുന്നു.

ചെന്നൈ സൂപ്പർ കിം​ഗ്സ് മാനേജരാണ് കൊവിഡ് പിടിപെട്ടവരുടെ പട്ടികയിൽ എന്റെ പേരും കാണിച്ചുതന്നത്. ലോകം മുഴുവൻ നിശ്ചലമായതുപോലെ തോന്നി ആ സയമം എനിക്ക്. ഓക്സിജൻ ക്ഷാമത്തെക്കുറിച്ചുള്ള വാർത്തകളായിരുന്നു ചുറ്റിലും. കൊവിഡ് വന്നാൽ അത് നമ്മളെ എങ്ങനെ ബാധിക്കുമെന്ന് യാതൊരു ഊഹവുമുണ്ടായിരുന്നില്ല. എന്ത് സംഭവിക്കുമെന്നും.

കൊൽക്കത്ത പരിശീലകൻ ബ്രെണ്ടൻ മക്കല്ലവും ചെന്നൈ ടീം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിം​ഗുമാണ് എല്ലാ കാര്യങ്ങൾക്കും സഹായിച്ചതെന്നും സീഫർട്ട് പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളിൽ വിവാഹിതാനാവാൻ പോവുകയാണെന്നും തന്റെ ഭാവി വധുവും രോ​ഗമുക്തി നേടി നാട്ടിൽ തിരിച്ചെത്തിയതിൽ സന്തുഷ്ടയാണെന്നും സീഫർട്ട് പറഞ്ഞു. ഐപിഎല്ലിൽ കൊൽക്കത്തയുടെ പ്ലേയിം​ഗ് ഇലവനിൽ ഒരു മത്സരത്തിൽ പോലും സീഫർട്ടിന് അവസരം ലഭിച്ചിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.