Asianet News MalayalamAsianet News Malayalam

രാഹുലിന് താല്‍പര്യം റിങ്കുവിനെ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു കളിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കി നായകന്‍

കെ എല്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഇറങ്ങുമ്പോള്‍ മികവ് തെളിയിക്കാന്‍ മത്സരിക്കുന്ന യുവതാരങ്ങളിലേക്കാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്. മലയാളിതാരം സഞ്ജു സാംസണും ടീമിലുണ്ട്. സഞ്ജു കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

kl rahul on sanju samson and his position in indian odi squad
Author
First Published Dec 16, 2023, 11:00 PM IST

ജൊഹന്നാസ്ബര്‍ഗ്: നാളെയാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് തുടകക്കമാവുന്നത്. ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോല്‍വിക്ക് ശേഷമാണ് ടീം ഇന്ത്യ ആദ്യ ഏകദിനത്തിന് ഇറങ്ങുന്നു. സെമി തോല്‍വിക്ക് ശേഷം ദക്ഷിണാഫ്രിക്കയും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ഇന്ത്യ കളിക്കുന്നത്. 

കെ എല്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഇറങ്ങുമ്പോള്‍ മികവ് തെളിയിക്കാന്‍ മത്സരിക്കുന്ന യുവതാരങ്ങളിലേക്കാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്. മലയാളിതാരം സഞ്ജു സാംസണും ടീമിലുണ്ട്. സഞ്ജു കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. സഞ്ജു മധ്യനിരയില്‍ കളിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. ''ഏകദിന പരമ്പരയില്‍സഞ്ജു മധ്യനിരയില്‍ കളിക്കും. ഏകദിനത്തില്‍ സഞ്ജു മുമ്പും മധ്യനിരയിലാണ് കളിച്ചത്. അഞ്ചാമനായോ ആറാമനായോ സഞ്ജു ബാറ്റ് ചെയ്യും. പരമ്പരയില്‍ ഏതെങ്കിലും ഘട്ടത്തില്‍ സഞ്ജുവിന് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.'' രാഹുല്‍ പറഞ്ഞു. ഇന്ത്യയുടെ പുതിയ ഫിനിറഷറായ റിങ്കു സിംഗിനെയും പരിഗണിക്കുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

റിങ്കുവിനൊപ്പം ബി സായ്‌സുദര്‍ശനും അരങ്ങേറ്റം നല്‍കിയേക്കും. രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഉറപ്പായതിനാല്‍ ടീമിലെത്താന്‍ മലയാളിതാരം സഞ്ജു സാംസണ് മത്സരിക്കേണ്ടത് റിങ്കു സിംഗിനോട്. 

ക്വിന്റണ്‍ ഡി കോക്ക് പാഡഴിച്ച ദക്ഷിണാഫ്രിക്കന്‍ നിരയിലും മാറ്റമുണ്ട്. പരിക്കേറ്റ റബാഡയും നോര്‍കിയയും ടീമിലില്ല. എങ്കിലും ഡുസന്‍, നായകന്‍ മാര്‍ക്രാം, ക്ലാസന്‍, മില്ലര്‍ എന്നിവരടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിര ശക്തം. പൊതുവെ ബാറ്റര്‍മാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റാണ് വാണ്ടറേഴ്‌സില്‍. അവസാനം നടന്ന നാല് കളിയില്‍ മൂന്നിലുംആദ്യം ബാറ്റ് ചെയ്തവര്‍ 300 റണ്‍സിലേറെ നേടി. ഇത്തവണയും ഇതിന് മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.

വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രം പിറന്നു! രാജസ്ഥാനെ തകര്‍ത്ത് ഹരിയാന ചാംപ്യന്മാര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios