ടെസ്റ്റ് ടീമില്‍ കോലിക്ക് പുറമെ അശ്വിനാണ് ഇന്ത്യന്‍ സാന്നിധ്യം. അലിസ്റ്റര്‍ കുക്കും ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍.

മുംബൈ: ക്രിക്ക് ഇന്‍ഫോയുടെ പതിറ്റാണ്ടിന്റെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളുടെ നായകന്‍മാരായി എം എസ് ധോണിയും വിരാട് കോലിയും. കോലി ടെസ്റ്റ് ടീമിന്റെ നായകനായപ്പോള്‍ ധോണിയാണ് ഏകദിന, ടി20 ടീമുകളുടെ നായകന്‍.

ടെസ്റ്റ് ടീമില്‍ കോലിക്ക് പുറമെ അശ്വിനാണ് ഇന്ത്യന്‍ സാന്നിധ്യം. അലിസ്റ്റര്‍ കുക്കും ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍. കെയ്ന്‍ വില്യാംസണ്‍, വിരാട് കോലി, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്സ്, എ ബി ഡിവ്വില്ലിയേഴ്സ്, ആര്‍ അശ്വിന്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ഡെയ്ല്‍ സ്റ്റെയിന്‍, രങ്കണ ഹെറാത്ത് എന്നിവരാണ് ടെസ്റ്റ് ടീമിലുള്ളത്.

ധോണി നായകനാവുന്ന ഏകിദന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണുള്ളത്. ഹാഷിം അംലയും രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. വിരാട് കോലി, എ ബി ഡിവില്ലിയേഴ്സ്, റോസ് ടെയ്‌ലര്‍, എം എസ് ധോണി, ഷാക്കിബ് അല്‍ ഹസന്‍, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ലസിത് മലിംഗ, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ഏകദിന ടീമില്‍ ഇടം നേടിയത്.

ടി20 ടീമിന്റെയും നായകന്‍ ധോണിയാണ്. ക്രിസ് ഗെയിലും സുനില്‍ നരെയ്നുമാണ് ടി20 ടീമിലെ ഓപ്പണര്‍മാര്‍. വിരാട് കോലി, ഡിവില്ലിയേഴ്സ്, ധോണി, പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ഡ്വയിന്‍ ബ്രാവോ, റാഷിദ് ഖാന്‍, ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടി20 ടീമില്‍ ഇടം നേടിയത്.