ഐപിഎല്‍ ലേലചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് ടീമിലെത്തിയ റിഷഭ് പന്തിന് സീസണില്‍ ഇതുവരെ 27 റണ്‍സ് പോലും തികയ്ക്കാനായിട്ടില്ലെന്നതിന്‍റെ സമ്മര്‍ദ്ദമുണ്ട്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടും. കൊല്‍ക്കത്തയില്‍ ഉച്ചക്കശേഷം മൂന്നരക്കാണ് മത്സരം.പവര്‍ ഹിറ്റര്‍മാരുള്ള ഹൈദരാബാദിനെ 80 റണ്‍സിന് തോല്‍പിച്ചതിന്‍റെ ആവേശത്തിലാണ്
കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.ലക്നൗവിനെ കൂടി തോല്‍പിച്ച് ടൂര്‍ണമെന്‍റില്‍ മുന്നേറുകയാണ് ടീമിന്‍റെ ലക്ഷ്യം. വരുണ്‍ ചക്രവര്‍ത്തി-സുനില്‍ നരെയ്ൻ സ്പിന്‍ സഖ്യമാണ് ടീമിന്‍റെ കരുത്ത്.

ഹൈദരാബാദിനെതിരെ ക്ലിക്കായ വെങ്കടേഷ് അയ്യരും അംഗ്രിഷ് രഘുവന്‍ഷിയും ഇന്നും വെടിക്കെട്ട് തുടരണം.ഒപ്പം ക്വിന്‍റണ്‍ ഡി കോക്കിന്‍റെ ഒരു ക്വിന്‍റലടി കൂടി കിട്ടിയാല്‍ സ്കോര്‍ ഉയരും. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സനില്‍ നരെയ്നിന്‍റെ ബാറ്റ് ഇത്തവണ നിശബ്ദമാണ്. നിക്കോളാസ് പുരാന്‍റെ തകര്‍പ്പനടിയാണ് ലക്നൗവിന്‍റെ പ്രതീക്ഷ. പക്ഷേ,നരെയ്നെയും വരുണ്‍ ചക്രവര്‍ത്തിയേയും കരുതലോയെ നേരിടേണ്ടി വരും പുരാന്.എന്നും പ്രതീക്ഷിക്കുന്ന പോലെ പന്തിന്‍റെ വെടിക്കെട്ട് എന്‍ട്രി ആരാധകര്‍ക്കൊപ്പം ടീം ഉടമകളും ആഗ്രഹിക്കുന്നുണ്ടാവും.

ഇനിയും തോല്‍ക്കാനാവില്ല, ഐപിഎല്ലിൽ ചെന്നൈ സൂപ്പ‍ർ കിംഗ്സിന് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടം; എതിരാളികൾ പഞ്ചാബ്

ഐപിഎല്‍ ലേലചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് ടീമിലെത്തിയ റിഷഭ് പന്തിന് സീസണില്‍ ഇതുവരെ 27 റണ്‍സ് പോലും തികയ്ക്കാനായിട്ടില്ലെന്നതിന്‍റെ സമ്മര്‍ദ്ദമുണ്ട്. ക്യാപ്റ്റന്‍റെ മോശം ഫോമിന് പുറമെ ടീം കൂടി തോറ്റാല്‍ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതികരണവും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ സീസണില്‍ 40.55 ശരാശരിയിലും 155.40 പ്രഹരശേഷിയിലും 446 റണ്‍സടിച്ച റിഷഭ് പന്ത് ഒരു തവണ മാത്രമാണ് ഒറ്റ അക്കത്തില്‍ പുറത്തായതെങ്കില്‍ ഇത്തവണ മൂന്നു കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് കളികളില്‍ 19 റണ്‍സ് മാത്രമാണ് റിഷഭ് പന്തിന് ഇതുവരെ നേടാനായത്.

ലക്നൗവിന്‍റെ ബൗളിങ് പ്രതീക്ഷ യുവതാരം ദിഗ്‍വേഷ് സിങ്ങാണ്.മുംബൈയ്ക്കെതിരായ മത്സരത്തില്‍ ദിഗ്‍വേഷ് വിട്ടുനല്‍കിയത് 21 റണ്‍സ് മാത്രം. അവസാന ഓവറുകളില്‍ മുംബൈയെ ഒതുക്കിയ ഷാര്‍ദുല്‍ താക്കൂറും ആവേശ് ഖാനും ഇന്നും മികവ് തുടരുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.പരസ്പരം ഏറ്റമുട്ടിയ അഞ്ച് മത്സരങ്ങളില്‍ ലക്നൗ മൂന്നിലും കൊല്‍ക്കത്ത രണ്ടെണ്ണത്തിലും ജയം നേടി.ഇന്ന് ജയിച്ചാല്‍ ഇരു ടീമിനും ടോപ് ഫോറിലെത്താന്‍ അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക