Asianet News MalayalamAsianet News Malayalam

കെസിഎല്‍: ആലപ്പി റിപ്പിള്‍സിനെ എറിഞ്ഞിട്ടു, ഷറഫുദീന് നാല് വിക്കറ്റ്; കൊല്ലം സെയ്‌ലേഴ്‌സിന് മൂന്നാം ജയം

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സെയ്‌ലേഴ്‌സിന് അഭിഷേക് നായരുടെ (8) വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായി.

kollam sailors vs alleppey ripples kerala cricket league match live updates
Author
First Published Sep 6, 2024, 6:12 PM IST | Last Updated Sep 6, 2024, 6:12 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലെ സെയ്‌ലേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ എട്ട് വിക്കറ്റിനാണ് കൊല്ലം തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പിള്‍സ് 16.3 ഓവറില്‍ 95ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ഷറഫുദീന്‍, മൂന്ന് വിക്കറ്റ് നേടിയ ബിജു നാരായണന്‍ എന്നിവരാണ് റിപ്പിള്‍സിനെ തര്‍ത്തത്. മറുപടി ബാറ്റിംഗില്‍ സെയ്‌ലേഴ്‌സ് 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിപ്പിള്‍സിന്റെ രണ്ടാം തോല്‍വിയാണിത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സെയ്‌ലേഴ്‌സിന് അഭിഷേക് നായരുടെ (8) വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായി. അരുണ്‍ പൗലോസിനും (22) കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (30 പന്തില്‍ 40), വത്സല്‍ ഗോവിന്ദ് (21 പന്തില്‍ 18) സഖ്യം സെയ്‌ലേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു. അക്ഷയ് ചന്ദ്രന്‍, അഫ്രാദ് റെഷാബ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ദുലീപ് ട്രോഫി: പരാഗ്-രാഹുല്‍ സഖ്യം ക്രീസില്‍, ഇന്ത്യ എ ലീഡിനായി പൊരുതുന്നു; ഇന്ത്യ ഡി വിജയപ്രതീക്ഷയില്‍

നേരത്തെ, റിപ്പിള്‍സിന് വേണ്ടി 29 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. അക്ഷയ് ചന്ദ്രന്‍ (16), ആല്‍ഫി ഫ്രാന്‍സിസ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. വിനൂപ് മനോഹരന്‍ (1), ഉജ്വല്‍ കൃഷ്ണ (4), കൃഷ്ണ പ്രസാദ് (4), അക്ഷയ് ടി കെ (4) എന്നിവര്‍ നിരാശപ്പെടുത്തി. നീല്‍ സണ്ണി (9) പുറത്താവാതെ നിന്നു.

മൂന്ന് മത്സരങ്ങളില്‍ എല്ലാം ജയിച്ച സെയ്‌ലേഴ്‌സ് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. നാലില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച റിപ്പിള്‍സാണ് രണ്ടാം സ്ഥാനത്ത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മൂന്നാം സ്ഥാനത്ത്. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് നാലാമതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios