ഐപിഎല്ലില്‍ കടുപ്പമേറിയ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ആദ്യ നാലിൽ എത്താനാകുന്ന അഞ്ചോ ആറോ ടീമുകളുണ്ടെന്നും ശ്രീകാന്ത്.

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതയുള്ള അഞ്ചോ ആറോ ടീമുകൾ ഉണ്ടെന്ന് ഇന്ത്യൻ മുൻ നായകൻ കെ.ശ്രീകാന്ത്. ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ ധോണിയാണെന്നും ശ്രീകാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിഷഭ് പന്ത് ടി20 ലോകകപ്പ് ടീമിലെത്തുമെന്നും ബിസിസിഐ മുഖ്യ സെലക്ടറായിരുന്ന ശ്രീകാന്ത് വ്യക്തമാക്കി.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎൽ ഉദ്ഘാടന മത്സരത്തിന് ചെന്നൈ വേദിയാകുന്നതിന്‍റെ ആവേശത്തിലാണ് നാട്ടുകാരനായ കൃഷ്ണമാചാരി ശ്രീകാന്ത്. ധോണിയും കോലിയും നേർക്കുനേർ വരുന്നതിനേക്കാൾ മികച്ച തുടക്കം ലീഗിന് കിട്ടാനില്ല ഇതിലും മികച്ച തുടക്കമില്ല. ചെന്നൈയിലും മുംബൈയിലുമാണ്‌ ക്രിക്കറ്റ് ഏറ്റവും ആവേശകരം. ചെന്നൈയിലെ കാണികൾക്ക് കളി നന്നായറിയാം. ഇത്തവണ കിരീടസാധ്യതയിൽ മുൻതൂക്കം ആർക്കെന്ന് പ്രവചിക്കാനാകില്ല.

ഐപിഎല്ലില്‍ ഇത്തവണ കളി മാറ്റുന്ന പുതിയ 5 നിയമങ്ങള്‍, വൈഡ് മുതല്‍ ബൗണ്‍സർ വരെ

കടുപ്പമേറിയ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ആദ്യ നാലിൽ എത്താനാകുന്ന അഞ്ചോ ആറോ ടീമുകളുണ്ട്. കാറകപകടത്തെ അതീജിവിച്ചുള്ള റിഷഭ് പന്തിന്‍റെ തിരിച്ചുവരവിനായാണ് കാത്തിരിക്കുന്നതെന്നും 1980കളിൽ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന ശ്രീകാന്ത് പറഞ്ഞു.

റിഷഭിന്റെ തിരിച്ചുവരവ് ഇന്ത്യൻ ക്രിക്കറ്റിനു നല്ല വാർത്തയാണ്. ലോകകപ്പ് ടീമിൽ റിഷഭ് പന്ത് ഉണ്ടാകും. അതോടെ മധ്യനിരയിലെ ഒരുപാടു പ്രശ്നങ്ങൾക്ക് പരിഹരമാകും. ധോണിയുടെ പ്രായം സംബന്ധിച്ച ചർച്ചകളെല്ലാം അപ്രസ്തകമാണ് ധോണിയുടെ വിടവാങ്ങൽ സീസണാകുമോയെന്ന ചോദ്യത്തിന് ഈ ചോദ്യത്തിന് തനിക്ക് ഉത്തരം നൽകാനാകില്ലെന്നും ഗുരുവായൂരപ്പന് മാത്രമേ കഴിയൂവെന്നും ശ്രീകാന്ത് പറഞ്ഞു.

YouTube video player

നാളെ ചെപ്പോക്ക് സ്റ്റേ‍ിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തോടെയാണ് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് രണ്ടാഴ്ചത്തെ ഐപിഎല്‍ മത്സരക്രമം മാത്രമാണ് ബിസിസിഐ പുറത്തുവിട്ടത്. സീസണിലെ ബാക്കി മത്സരങ്ങളും ഇന്ത്യയില്‍ തന്നെയായിരിക്കുമെന്നും മത്സരക്രമം വൈകാതെ പുറത്തുവിടുമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക