ആദ്യ മൂന്ന് ടെസ്റ്റില്‍ 14.25 ശരാശരിയില്‍ 57 റണ്‍സ് മാത്രമാണ് ബാറ്ററെന്ന നിലയില്‍ ഭരത് നേടിയത്. ബാറ്റിംഗില്‍ പിഴച്ചിരുന്നെങ്കിലും നാഗ്പൂരിലെയും ദില്ലിയിലെയും ഇന്‍ഡോറിലെയും സ്പിന്‍ പിച്ചില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഭരത് മികവ് കാട്ടിയിരുന്നു.

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പറായി കെ എസ്‍ ഭരത് പ്ലേയിംഗ് ഇലവനില്‍ തുടരുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റിംഗില്‍ നിറം മങ്ങിയതിനാല്‍ അഹമ്മദാബാദില്‍ ഇഷാന്‍ കിഷന് ടെസ്റ്റ് അരങ്ങേറ്റത്തിന് സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഭരതിനെ തന്നെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്താന്‍ ഇന്ത്യന്‍ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.

ആദ്യ മൂന്ന് ടെസ്റ്റില്‍ 14.25 ശരാശരിയില്‍ 57 റണ്‍സ് മാത്രമാണ് ബാറ്ററെന്ന നിലയില്‍ ഭരത് നേടിയത്. ബാറ്റിംഗില്‍ പിഴച്ചിരുന്നെങ്കിലും നാഗ്പൂരിലെയും ദില്ലിയിലെയും ഇന്‍ഡോറിലെയും സ്പിന്‍ പിച്ചില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഭരത് മികവ് കാട്ടിയിരുന്നു. ഈ മികവ് തന്നെയാണ് നാലാം ടെസ്റ്റിലും ഭരതിനെ നിലനിര്‍ത്താന്‍ ടീം മാനേജ്മെന്‍റിനെ പ്രേരിപ്പിച്ചത്.

അഹമ്മദാബാദ് ടെസ്റ്റ്: ദേശീയ ഗാനത്തിന് ടീമുകള്‍ക്കൊപ്പം മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസും- വീഡിയോ

എന്നാല്‍ നിര്‍ണായക നാലാം ടെസ്റ്റില്‍ തന്നെ കീപ്പിംഗിലും ഭരതിന് പിഴക്കുന്നതാണ് കാണുന്നത്. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ തന്നെ ബൈസിലൂടെ ബൗണ്ടറി വഴങ്ങിയ ഭരത് ഉമേഷ് യാദവിന്‍റെ ഓവറില്‍ ട്രാവിസ് ഹെഡ് നല്‍കിയ അനായാസ ക്യാച്ച് നിലത്തിട്ടു. ഹെഡ്ഡിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് നേരെ ഭരതിന്‍റെ കൈക്കുള്ളിലേക്കാണ് പോയതെങ്കിലും അത് കൈയിലൊതുക്കാനായില്ല.

Scroll to load tweet…

ഹെഡ്ഡിനെപ്പോലെ ആക്രമിച്ചു കളിക്കുന്ന താരത്തിന്‍റെ വിക്കറ്റ് എടുക്കാനുള്ള അവസരം തുടക്കത്തിലെ നഷ്ടമായത് മത്സരത്തില്‍ എത്രമാത്രം നിര്‍ണായകമാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. നേരത്തെ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പുറത്തായത്.

Scroll to load tweet…