Asianet News MalayalamAsianet News Malayalam

കാര്യവട്ടം ടി20: കോളടിച്ച് കുടുംബശ്രീയും, ഒറ്റദിവസം കൊണ്ട് റെക്കോര്‍ഡ് വിറ്റുവരവ്

നാല്‍പതിനായിരത്തോളം വരുന്ന കാണികൾക്ക് പുറമെ, മാച്ച് ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ ഇന്നലെ ഭക്ഷണ വിതരണം നടത്തി. ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം 3000 പേര്‍ക്കും ഇതിനു പുറമേ 5000 പേര്‍ക്കുമുള്ള ഭക്ഷണവും ഇന്നലെ മത്സരദിനം കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലൂടെ നല്‍കി.

Kudumbashree Unit hit new record at Karyavattom greenfield stadium
Author
First Published Sep 29, 2022, 9:59 PM IST

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്നലെ വേദിയായപ്പോള്‍ കോളടിച്ചത് കുടുംബശ്രീക്കും കൂടിയാണ്. സ്റ്റേഡിയത്തിലെ വിവിധ ഫുഡ് കോര്‍ട്ടുകളിലൂടെ ഭക്ഷണവിതരണം ചെയ്ത കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഒറ്റ ദിവസം കൊണ്ട് 10.25 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്.

നാല്‍പതിനായിരത്തോളം വരുന്ന കാണികൾക്ക് പുറമെ, മാച്ച് ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ ഇന്നലെ ഭക്ഷണ വിതരണം നടത്തി. ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം 3000 പേര്‍ക്കും ഇതിനു പുറമേ 5000 പേര്‍ക്കുമുള്ള ഭക്ഷണവും ഇന്നലെ മത്സരദിനം കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടിലൂടെ നല്‍കി.

'മെല്‍ബണ്‍ എന്‍റെ ഹോം ഗ്രൗണ്ട്'; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പേസര്‍

കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫുഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിനു വെളിയില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് ഉള്ളില്‍ പ്രവേശിച്ച കാണികള്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും കുടുംബശ്രീ സ്റ്റാളില്‍ നിന്നു ലഭിച്ചത് ഏറെ സഹായകമായി.

മത്സരത്തിനു മുമ്പും ശേഷവും കാണികള്‍ സ്റ്റാളുകളില്‍ കൂട്ടമായി എത്തിയെങ്കിലും ഭക്ഷണവിതരണം വേഗത്തിലാക്കി തിരക്കൊഴിവാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പാഴ്സല്‍ വാങ്ങാനും എത്തി

കനത്ത സുരക്ഷയിലും കാര്യവട്ടത്ത് രോഹിത്തിന്‍റെ കാലില്‍ തൊട്ട് ആഗ്രഹം സാക്ഷാത്കരിച്ച് ആരാധകന്‍

വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിച്ചതെങ്കിലും സ്റ്റേഡിയത്തിലേക്ക് ഉച്ചക്ക് മുതലെ കാണികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വൈകിട്ട് നാലരയോടെയാണ് കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. പുറത്തുനിന്നുള്ള ഭക്ഷണത്തിന് സ്റ്റേഡിയത്തിനകത്ത് നിയന്ത്രണമുള്ളതിനാല്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി പ്രധാനമായും കുടുംബശ്രീ അടക്കമുള്ളവരെയാണ് കാണികള്‍ ആശ്രയിച്ചത്. പരമ്പരയിലെ മത്സരം ഇന്ത്യ എട്ട് വിക്കറ്റിനാണ് ജയിച്ചത്.

Follow Us:
Download App:
  • android
  • ios