തുടര്‍ച്ചയായി അതിവഗത്തില്‍ പന്തെറിയാനുള്ള സെയ്നിയുടെ ആവേശമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും മികച്ച ആക്ഷനും ശാരീരികക്ഷമതയുമുള്ള സെയ്നി ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നും ക്ലൂസ്നര്‍

ദില്ലി: ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്നിയെ പ്രശംസകൊണ്ട് മൂടി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്നര്‍. 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന അധികം ബൗളര്‍മാരൊന്നും ഇന്ത്യന്‍ ക്രിക്കറ്റിലില്ലെന്നും സെയ്നിയെ ഇന്ത്യ കണ്ടെത്തിയത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിംഗ് കോച്ച് കൂടിയായ ക്ലൂസ്നര്‍ വ്യക്തമാക്കി.

തുടര്‍ച്ചയായി അതിവഗത്തില്‍ പന്തെറിയാനുള്ള സെയ്നിയുടെ ആവേശമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും മികച്ച ആക്ഷനും ശാരീരികക്ഷമതയുമുള്ള സെയ്നി ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നും ക്ലൂസ്നര്‍ വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലാണ് സെയ്നി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.