നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനം രാവിലത്തെ സെഷനില്‍ മാഞ്ചസ്റ്ററില്‍ മഴ പെയ്യാനുള്ള സാധ്യത 19 ശതമാനം മാത്രമാണെന്നാണ് അക്യുവെതറിന്‍റെ കാലാവസ്ഥാ പ്രവചനം.

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് മാഞ്ചസ്റ്ററില്‍ തുടക്കമാകുമ്പോള്‍ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ മാഞ്ചസ്റ്ററില്‍ കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മാഞ്ചസ്റ്ററില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിലും മഴ മാറി നില്‍ക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ മാഞ്ചസ്റ്ററില്‍ കാര്യമായി മഴ പെയ്തിട്ടില്ല. എങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷവും തണുത്ത കാറ്റും ഏത് സമയത്തും മഴ പെയ്യാനുള്ള സാധ്യത തുറന്നിടുന്നു.

Scroll to load tweet…

നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനം രാവിലത്തെ സെഷനില്‍ മാഞ്ചസ്റ്ററില്‍ മഴ പെയ്യാനുള്ള സാധ്യത 19 ശതമാനം മാത്രമാണെന്നാണ് അക്യുവെതറിന്‍റെ കാലാവസ്ഥാ പ്രവചനം. എന്നാല്‍ രണ്ടാം സെഷനിലും മൂന്നാം സെഷനിലും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. വൈകുന്നേരത്തോടെ മഴ പെയ്യാനാനുള്ള സാധ്യത 65 ശതമാനമായി ഉയരുമെന്നാണ് കാലവസ്ഥാപ്രവചനം.

Scroll to load tweet…

പേസര്‍മാരെ തുണക്കുന്ന പാരമ്പര്യമുള്ള മാഞ്ചസ്റ്ററിലെ പിച്ചില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ലോ വിക്കറ്റാണ് തയാറാക്കുന്നത്. ഇംഗ്ലണ്ടിന്‍റെ ബാസ് ബോള്‍ ശൈലിക്ക് കൂടി യോജിക്കുന്ന വിക്കറ്റായിരിക്കും മാഞ്ചസ്റ്ററില്‍ ഇത്തവണയും തയാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഴ പെയ്താല്‍ മാഞ്ചസ്റ്ററിലെ സാഹചര്യങ്ങള്‍ മാറിമറിയുമെന്നാണ് വിലയിരുത്തല്‍. മത്സരത്തിനിടെ പെയ്യുന്ന മഴ പേസര്‍മാരെ തുണക്കുമെന്നാണ് കരുതുന്നത്.

Scroll to load tweet…

ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ച് മൂടിയിട്ടിരിക്കുകയായിരുന്നു. അന്തരീക്ഷ ഈര്‍പ്പവും തണുത്ത കാറ്റും ആദ്യ സെഷനില്‍ പേസര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ ഇന്ന് ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുത്തേക്കും. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ആണ് ടോസ് നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക