വിസ ലഭിച്ചാല്‍ പാക് താരങ്ങള്‍ക്ക് കളിക്കുന്നതില്‍ തടസമൊന്നുമില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനുമായി കായിക ബന്ധങ്ങളൊന്നും നിലനിര്‍ത്താത്തതിനാല്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിക്കാന്‍ വിസ ലഭിക്കുക ബുദ്ധിമുട്ടാണെന്നാണ് സൂചന.

മുംബൈ: അടുത്ത മാസം 17ന് ആരംഭിക്കുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള കളിക്കാര്‍ പങ്കെടുക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ വേദിയാവുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ പാക് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ ഷാഹിദ് അഫ്രീദിയെയും ഷൊയൈബ് അക്തറെയും പോലുള്ളവരുടെ അസാന്നിധ്യം ആരാധകരെ നിരാശരാക്കും. പാക് താരങ്ങള്‍ക്ക് വിസ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് ഇവരെ ഒഴിവാക്കാനുള്ള കാരണമെന്നാണ് സൂചന.

പാക് കളിക്കാര്‍ക്ക് വിസ നല്‍കുന്നതിലോ ടൂര്‍ണമെന്‍റ് നടത്തുന്നതിലോ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. വിസ ലഭിച്ചാല്‍ പാക് താരങ്ങള്‍ക്ക് കളിക്കുന്നതില്‍ തടസമൊന്നുമില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനുമായി കായിക ബന്ധങ്ങളൊന്നും നിലനിര്‍ത്താത്തതിനാല്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിക്കാന്‍ വിസ ലഭിക്കുക ബുദ്ധിമുട്ടാണെന്നാണ് സൂചന.

ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാടും നിര്‍ണായകമാകും. ഐപിഎല്ലില്‍ പാക് താരങ്ങളെ പങ്കെടുപ്പിക്കാത്തതിനാല്‍ ലെജന്‍ഡ്സ് ലീഗിലും പാക് താരങ്ങളെ പങ്കെടുപ്പിക്കുന്നതില്‍ ബിസിസിഐ അനുകൂല നിലപാട് സ്വീകരിക്കാനിടയില്ല. മസ്കറ്റില്‍ നടന്ന ലെജന്‍ഡ്സ് ലീഗിന്‍റെ ആദ്യ എഡിഷനില്‍ പാക് താരങ്ങള്‍ പങ്കെടുത്തിരുന്നു.

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ്: ഗിബ്സിനും ജയസൂര്യക്കും പകരക്കാരായി

സെപ്റ്റംബര്‍ 17നാണ് ലെജന്‍ഡ്സ് ലീഗ് ടൂര്‍ണമെന്‍റിന്‍റെ രണ്ടാം എഡിഷന്‍ തുടങ്ങുന്നത്. ഇത്തവണത്തെ ടൂര്‍ണമെന്‍റ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്.ആറ് നഗരങ്ങളിലായി 22 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 15 മത്സരങ്ങളാണുള്ളത്. കാരാവന്‍ സ്റ്റൈലിലായിരിക്കും ടീമും താരങ്ങളും ഓരോ നഗരങ്ങളിലേക്കും സഞ്ചരിക്കുക.

ലെജന്‍ഡ്സ് ലീഗിന് മുന്നോടിയായി സെപ്റ്റംബര്‍ 16ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യന്‍ മഹാരാജാസും മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന വേള്‍ഡ് ജയന്‍റ്‌സും തമ്മില്‍ മത്സരമുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മത്സരം.

10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് വേള്‍ഡ് ലെ‍ജന്‍ഡ്സ് ടീമില്‍ കളിക്കുന്നത്. ഗാംഗുലിയുടെ ഇന്ത്യന്‍ ടീമില്‍ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, സുബ്രമണ്യന്‍ ബദരീനാഥ്, ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥീവ് പട്ടേല്‍(വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, നമാന്‍ ഓജ(വിക്കറ്റ് കീപ്പര്‍, അശോക് ദിണ്ഡെ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിംഗ്, ജൊഗീന്ദര്‍ ശര്‍മ്മ, രതീന്ദര്‍ സിംഗ് സോഥി എന്നിവരാണു