Asianet News MalayalamAsianet News Malayalam

Legends League Cricket 2022 : ഉപുൽ തരംഗ, അസ്ഗര്‍ അഫ്ഗാന്‍ ഷോ; ഇന്ത്യ മഹാരാജാസിനെ വീഴ്‌ത്തി ഏഷ്യ ലയൺസ്

മറുപടി ബാറ്റിംഗില്‍ ഇന്ത്യ മഹാരാജാസിന് 20 ഓവറില്‍ 8 വിക്കറ്റിന് 157 റൺസിലെത്താനേ കഴിഞ്ഞുള്ളൂ

Legends League Cricket 2022 Asia Lions won by 36 runs vs India Maharajas
Author
Muscat, First Published Jan 25, 2022, 8:22 AM IST

മസ്‌കറ്റ്: ഒമാനിൽ നടക്കുന്ന ലെജന്‍ഡ് ക്രിക്കറ്റ് ലീഗില്‍ (Legends League Cricket 2022) ഏഷ്യ ലയൺസിന് (Asia Lions) രണ്ടാം ജയം. ഇന്ത്യ മഹാരാജാസിനെ (India Maharajas) 36 റൺസിന് ഏഷ്യ ലയൺസ് തോൽപ്പിച്ചു. ആദ്യം ബാറ്റുചെയ്ത ഏഷ്യ ലയൺസ് 20 ഓവറില്‍ 4 വിക്കറ്റിന് 193 റൺസ് എടുത്തു. 45 പന്തില്‍ 72 റൺസെടുത്ത ഉപുൽ തരംഗയാണ് (Upul Tharanga) ടോപ്‌സ്‌കോറര്‍. 28 പന്തില്‍ 7 സിക്സര്‍ ഉള്‍പ്പെടെ പുറത്താകാതെ 69 റൺസെടുത്ത അസ്ഗര്‍ അഫ്ഗാന്‍ (Asghar Afghan) ആണ് ഏഷ്യന്‍ ടീമിനെ മികച്ച സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ മഹാരാജാസിന് 20 ഓവറില്‍ 8 വിക്കറ്റിന് 157 റൺസിലെത്താനേ കഴിഞ്ഞുള്ളൂ. വസിം ജാഫര്‍ 25 പന്തില്‍ 35ഉം യൂസഫ് പത്താന്‍ 19 പന്തില്‍ 21 ഉം റൺസെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ മുഹമ്മദ് കൈഫിന് 4 പന്തില്‍ ഒരു റൺ എടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യമായാണ് ആദ്യം ബാറ്റുചെയ്ത ടീം ടൂര്‍ണമെന്‍റില്‍ ജയിക്കുന്നത്.

ആദ്യ മത്സരത്തിൽ ഏഷ്യന്‍ ടീമിനെ ഇന്ത്യ മഹാരാജാസ് 6 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. വിജയലക്ഷ്യമായ 176 റൺസ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് പന്ത് ശേഷിക്കേ ജയം നേടി. യൂസഫ് പത്താന്‍ 40 പന്തില്‍ 80 റൺസെടുത്തു. ഒന്‍പത് ഫോറും 5 സിക്സറും യൂസഫ് നേടി. മുഹമ്മദ് കൈഫ് 37 പന്തില്‍ 42ഉം ഇർഫാന്‍ പത്താന്‍ 10 പന്തില്‍ 21ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. ലീഗില്‍ ഇന്ന് മത്സരമില്ല. നാളെ ഇന്ത്യ മഹാരാജാസ്, വേള്‍ഡ് ജയന്‍റ്സിനെ നേരിടും. 

SA vs IND : പാഠം പഠിച്ചില്ല, അലക്ഷ്യമായി മത്സരങ്ങള്‍ തോറ്റുകൊടുത്തു; ടീം ഇന്ത്യയെ പൊരിച്ച് മുന്‍താരം

Follow Us:
Download App:
  • android
  • ios