Asianet News MalayalamAsianet News Malayalam

Legends League Cricket 2022 : 40 പന്തില്‍ 80! പൊന്നീച്ച പാറിച്ച് യൂസഫ് പത്താന്‍ വെടിക്കെട്ട്; മഹാരാജാസിന് ജയം

ലെജന്‍ഡ്‍സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ ഏഷ്യ ലയൺസിനെ വീഴ്‌ത്തി ഇന്ത്യ മഹാരാജാസ് 

Legends League Cricket 2022 India Maharajas beat Asia Lions by six wickets on Yusuf Pathan 80 of 40 balls
Author
Oman, First Published Jan 21, 2022, 9:40 AM IST

മസ്‌കറ്റ്: ലെജന്‍ഡ്‍സ് ക്രിക്കറ്റ് ലീഗില്‍ (Legends League Cricket 2022) ഇന്ത്യ മഹാരാജാസിന് (India Maharajas) ജയത്തുടക്കം. ഏഷ്യ ലയൺസിനെ (Asia Lions) ആറ് വിക്കറ്റിനാണ് തോല്‍പിച്ചത്. വിജയലക്ഷ്യമായ 176 റൺസ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് പന്ത് ശേഷിക്കേ ജയം നേടി. പത്താന്‍ സഹോദരങ്ങളുടെ മികവിലാണ് ജയം. യൂസഫ് പത്താന്‍ (Yusuf Pathan) 40 പന്തില്‍ 80 റൺസെടുത്തു. ഒന്‍പത് ഫോറും 5 സിക്സറും യൂസഫ് നേടി. 

ഏഴാം ഓവറില്‍ മൂന്ന് വിക്കറ്റിന് 34 റൺസെന്ന നിലയിൽ പതറിയ മഹാരാജാസിനെ യൂസഫും നായകന്‍ മുഹമ്മദ് കൈഫും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. കൈഫ് 37 പന്തില്‍ 42ഉം ഇർഫാന്‍ പത്താന്‍ 10 പന്തില്‍ 21ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. ഷൊയ്ബ് അക്തര്‍ 4 ഓവറില്‍ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ഏഷ്യ ലയൺസ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 46 പന്തില്‍ 66 റൺസെടുത്ത ഉപുൽ തരംഗയാണ് ടോപ്സ്കോറര്‍. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് 30 പന്തില്‍ 44 റൺസ് നേടി. ദിൽഷന്‍ 3 പന്തില്‍ 5ഉം മുഹമ്മദ് യൂസഫ് 2 പന്തില്‍ ഒരു റണ്ണുമെടുത്ത് മടങ്ങി. ഇന്ത്യ മഹാരാജാസിനായി 4 ഓവറില്‍ 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പത്താനാണ് തിളങ്ങിയത്. മന്‍പ്രീത് ഗോണി 45 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, സനത് ജയസൂര്യ, ഷൊയ്ബ് മാലിക്, ഷാഹിദ് അഫ്രീദി, ചാമിന്ദാ വാസ്, റൊമേഷ് കലുവിതരണ എന്നിവര്‍ ബെഞ്ചിലായിരുന്നു. 

SA vs IND : പരമ്പര പിടിക്കാന്‍ പ്രോട്ടീസ്, തിരിച്ചടിക്കാന്‍ ഇന്ത്യ! രണ്ടാം ഏകദിനം ഇന്ന്; രാഹുലിന് തലവേദനകളേറെ

Follow Us:
Download App:
  • android
  • ios