Asianet News MalayalamAsianet News Malayalam

ഐപിഎല്‍ അല്ല, ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് പ്രധാനമെന്ന് സുരേഷ് റെയ്ന

ലോക്ക് ഡൌണ്‍ കാലം ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ സമ്മാനിച്ചുവെന്നും റെയ്ന പറഞ്ഞു. ഇപ്പോള്‍ മൂന്ന് നേരത്തെ ഭക്ഷണം മാത്രമാണ് ഏറ്റവും പ്രധാനം. അവിടെ നിങ്ങളുടെ വീടിന്റെ വലിപ്പമോ കാറിന്റെ വലിപ്പമോ ഒന്നും വിഷയമേ അല്ല. 

Life is more important now, IPL can surely wait  says Suresh Raina
Author
chennai, First Published Apr 3, 2020, 8:12 PM IST

ലക്നോ: ഐപിഎല്‍ നടക്കുമോ എന്നതിനേക്കാള്‍ ഇപ്പോള്‍ പ്രധാനം ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഐപിഎല്ലിനായി നമുക്ക് തീര്‍ച്ചയായും കാത്തിരിക്കാം. കാരണം ഇപ്പോള്‍ അതിനേക്കാള്‍ പ്രധാനം ജനങ്ങളുടെ ജീവനാണ്.  ലോക്ക് ഡൌണ്‍ കാലത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെങ്കില്‍ അതിന്റെ ഭവിഷ്യത്ത് നമ്മള്‍ തന്നെ അനുഭവിക്കേണ്ടിവരും. 

ജീവിതവും സാഹചര്യങ്ങളും മെച്ചപ്പെടുമ്പോള്‍ തീര്‍ച്ചയായും നമുക്ക് ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കാം. ഇപ്പോള്‍ നിരവധിയാളുകളാണ് വൈറസ് രോഗബാധ മൂലം മരിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം-ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗിസിന്റ അവിഭാജ്യ ഘടകമായ റെയ്ന പറഞ്ഞു.

ലോക്ക് ഡൌണ്‍ കാലം ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ സമ്മാനിച്ചുവെന്നും റെയ്ന പറഞ്ഞു. ഇപ്പോള്‍ മൂന്ന് നേരത്തെ ഭക്ഷണം മാത്രമാണ് ഏറ്റവും പ്രധാനം. അവിടെ നിങ്ങളുടെ വീടിന്റെ വലിപ്പമോ കാറിന്റെ വലിപ്പമോ ഒന്നും വിഷയമേ അല്ല. നിങ്ങളും നിങ്ങളുടെ വീട്ടിലെ ജോലിക്കാരും എല്ലാം ഇപ്പോള്‍ ഒരേകാര്യം തന്നെയാണ് ചെയ്യുന്നത്. ഹോസ്റ്റല്‍ കാലം മുതലേ ഞാന്‍ പാചകം ചെയ്യാറുണ്ട്. ഇപ്പോള്‍ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയശേഷമുള്ള വിശ്രമത്തിലാണ്. അതുകൊണ്ടുതന്നെ വീട്ടിലെ പാചകം ഞാന്‍ ആസ്വദിച്ചു ചെയ്യുന്നു-റെയ്ന പറഞ്ഞു. 2018ല്‍ ആണ് രെയ്ന അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്.

നേരത്തെ കോവിഡ് 19 രോഗബാധിതരെ സഹായിക്കാനായി കേന്ദ്രസര്‍ക്കാരിന്റെയും യുപി സര്‍ക്കാരിന്റെയും ദുരിതാശ്വാസ നിധിയിലേക്ക് റെയ്ന 52 ലക്ഷം രൂപ സവംഭാന ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios