ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍: 12.10 വരെ കാത്തിരിക്കും; എന്നിട്ടും മത്സരം നടത്താനായില്ലെങ്കില്‍ മറ്റൊരു വഴി

അവസാനം വന്ന ചില റിപ്പോര്‍ട്ടുകളില്‍ ഓവര്‍ കുറച്ചിട്ടെങ്കിലും കളി നടക്കുമെന്നുള്ള വിവരമുണ്ടായിരുന്നു. ഗയാനയിലെ തെളിഞ്ഞ ആകാശത്തിന്റെ ചിത്രങ്ങളും വീഡിയോകളും പലരും പങ്കുവച്ചു.

losing overs for india vs england semi final only after 12 am

ഗയാന: മഴ ഭീഷണിയിലാണ് ഇന്ന് ഇന്ത്യ - ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടം. ഗയാന, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. ഗയാനയില്‍ വൈകിട്ട് 70 ശതമാനം മഴ പെയ്യാന്‍ സാധ്യതുണ്ടെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ മത്സരം നടക്കാനും സാധ്യയില്ല. മത്സരം നടന്നില്ലെങ്കില്‍ ഇന്ത്യയാണ് ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. 

സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരെ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ഒന്നാമതെത്തിയതോടെയാണ് സെമി മത്സരം നടന്നില്ലെങ്കില്‍ പോലും ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുമെന്ന സാഹചര്യമുണ്ടാക്കിയത്. എന്നാല്‍ അവസാനം വന്ന ചില റിപ്പോര്‍ട്ടുകളില്‍ ഓവര്‍ കുറച്ചിട്ടെങ്കിലും കളി നടക്കുമെന്നുള്ള വിവരമുണ്ടായിരുന്നു. ഗയാനയിലെ തെളിഞ്ഞ ആകാശത്തിന്റെ ചിത്രങ്ങളും വീഡിയോകളും പലരും പങ്കുവച്ചു. മത്സരം മുടങ്ങുകയാണെങ്കില്‍ റിസര്‍വ് ദിനം പോലും ഏര്‍പ്പെടുത്തിട്ടില്ല.

പുലി പോലെ വന്ന് എലി പോലെ പോയി! ടി20 ലോകകപ്പ് സെമിയില്‍ അഫ്ഗാന് ദയനീയ തോല്‍വി; ദക്ഷിണാഫ്രിക്ക ഫൈനലില്‍

എന്നാല്‍ 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. എട്ട് മണിക്കാണ് മത്സരം തുടങ്ങുതെങ്കിലും 12.10ന് ശേഷം മാത്രം ഓവര്‍ കുറച്ചുള്ള മത്സരങ്ങളുണ്ടാവൂ. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം തുടങ്ങുന്നതെങ്കില്‍ പോലും മുഴുവന്‍ ഓവര്‍ മത്സരമായിരിക്കും നടക്കുക. ഇംഗ്ലണ്ടിനെതിരെ കളിക്കാനെത്തുമ്പോള്‍ ഇന്ത്യക്ക് കണക്ക് തീര്‍ക്കാനുണ്ട്. 2022 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്താവുന്നത്. 

ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

Latest Videos
Follow Us:
Download App:
  • android
  • ios