ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ലക്നൗവും നിര്‍ണായക മാറ്റം വരുത്തി. പേസര്‍ മായങ്ക് യാദവും ആകാശ് മഹാരാജ് സിംഗും ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ലക്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നിര്‍ണായക ടോസ് ജയിച്ച ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്താ പേസര്‍ ജാമി ഓവര്‍ടണ് പകരം ഓസീസ് പേസര്‍ സ്പെന്‍സര്‍ ജോണ്‍സണ്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തയപ്പോള്‍ സ്പിന്ന‍ർ അക്കീല്‍ ഹൊസൈന് പകരം ഗുര്‍ജപ്നീത് സിംഗും ചെന്നൈ ടീമിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ലക്നൗവും നിര്‍ണായക മാറ്റം വരുത്തി. പേസര്‍ മായങ്ക് യാദവും ആകാശ് മഹാരാജ് സിംഗും ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

Scroll to load tweet…

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയിക്‌വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അൻഷുൽ കംബോജ്, നൂർ അഹമ്മദ്, സ്പെൻസർ ജോൺസൺ, മുകേഷ് ചൗധരി.

ലക്നൗ സൂപ്പർ ജയന്റ്‌സ് പ്ലേയിംഗ് ഇലവന്‍: മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രം, ഋഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), മുകുൾ ചൗധരി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷമി, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിൻസ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക