Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഒരിക്കലും അത് സംഭവിക്കില്ലെന്ന് മദന്‍ ലാല്‍

ശ്രദ്ധിച്ച മറ്റൊരു കാര്യം ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാക് ടീമിലെ ഹിന്ദു മതസ്ഥരായ കളിക്കാര്‍ ഇന്ത്യക്കാരോട് കൂടുതല്‍ അടുപ്പം കാട്ടാറുണ്ട്. അവര്‍ എപ്പോഴും നമ്മളോട് സംസാരിക്കാന്‍ താല്‍പര്യം കാട്ടാറുണ്ട്.

Madan Lal responds over Danish Kaneria mistreatment
Author
Mumbai, First Published Dec 27, 2019, 5:11 PM IST

മുംബൈ: ഹിന്ദുവായതിന്റെ പേരില്‍ പാക് ക്രിക്കറ്റ് ടീം അംഗങ്ങളില്‍ നിന്ന് ഡാനിഷ് കനേരിയക്ക് വിവേചനം നേരിട്ടുവെന്ന ഷൊയൈബ് അക്തറുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ഇത്തരം കാര്യങ്ങള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഒരിക്കലും സംഭവിക്കില്ലെന്ന് മദന്‍ ലാല്‍ പറഞ്ഞു.

ടീം അംഗം എന്ന നിലയില്‍ പരസ്പരം പിന്തുണക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ പാക് താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം പല പാക് താരങ്ങള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിച്ചവരല്ല എന്നതാണ്. ഇരു രാജ്യങ്ങളിലും പ്രതിഭാധനരായ ഒരുപാട് കളിക്കാരുണ്ട്. എന്നാല്‍ വിദ്യാഭ്യാസമില്ലായ്മയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം. കനേരിയ ഉള്‍പ്പെടെ രണ്ടേ രണ്ടു ഹിന്ദു കളിക്കാര്‍ മാത്രമെ പാക് ടീമില്‍ കളിച്ചിട്ടുള്ളു.

Madan Lal responds over Danish Kaneria mistreatmentശ്രദ്ധിച്ച മറ്റൊരു കാര്യം ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാക് ടീമിലെ ഹിന്ദു മതസ്ഥരായ കളിക്കാര്‍ ഇന്ത്യക്കാരോട് കൂടുതല്‍ അടുപ്പം കാട്ടാറുണ്ട്. അവര്‍ എപ്പോഴും നമ്മളോട് സംസാരിക്കാന്‍ താല്‍പര്യം കാട്ടാറുണ്ട്. ഞാന്‍ പാക്കിസ്ഥാനില്‍ പോയിട്ടുണ്ട്. അവിടെ നിരവധി ഹിന്ദുക്കളെയും കണ്ടിട്ടുണ്ട്. അവര്‍ അവിടെ  വിവേചനം നേരിടുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.

അതുകൊണ്ടു തന്നെ പാക് ടീമിനെക്കുറിച്ച് അക്തര്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണ്. കാരണം കനേരിയക്കൊപ്പം കളിച്ച കളിക്കാരനാണ് അയാള്‍. കനേരിയക്കുണ്ടായ ദുരനുഭവം നിര്‍ഭാഗ്യകരമെന്നെ പറയാനാവു. ഇന്ത്യന്‍ ടീമില്‍ വിവിധ മതസ്ഥര്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഇത്തരത്തിലൊരു വിവേചനം ഇവിടെ ഉണ്ടായിട്ടില്ലെന്നും മദന്‍ ലാല്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios