യവര്‍ധനയുടെ ആദ്യം തിരഞ്ഞെടുത്തത് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെയായിരുന്നു. ഏത് സാഹചര്യത്തിലും റാഷിദിന് വിക്കറ്റെടുക്കാന്‍ സാധിക്കുമെന്ന് ജയവര്‍ധന വ്യക്തമാക്കി.

മുംബൈ: നിലവില്‍ ക്രിക്കറ്റില്‍ സജീവമായവരില്‍ നിന്ന് മികച്ച ടി20 ടീമിലുള്‍പ്പെടുന്ന ആദ്യ അഞ്ച് പേരെ തിരഞ്ഞെടുത്ത് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധന (Mahela Jayawardena). ഒരു ഇന്ത്യന്‍ താരം മാത്രമാണ് ആദ്യ അഞ്ച് പേരില്‍ ഉള്‍പ്പെട്ടത്. പാകിസ്ഥാനില്‍ നിന്ന് രണ്ട് താരങ്ങളും ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലുള്‍പ്പെട്ടു. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാണ് ജയവര്‍ധന.

ജസ്പ്രിത് ബുമ്രയാണ് (Jasprit Bumrah) ഇന്ത്യയില്‍ നിന്ന് ടീമില്‍ ഉള്‍പ്പെട്ട ഏകതാരം. അതിന്റെ കാരണവും ജയവര്‍ധന പറയുന്നുണ്ട്. ''ഇന്ത്യയില്‍ നിന്ന് ബുമ്ര മാത്രമാണ് എന്റെ ആദ്യ അഞ്ച് പേരില്‍ വരുന്നത്. ടി20 മത്സരത്തില്‍ എവിടെയും പന്തെറിയാന്‍ ബുമ്രയ്ക്ക് സാധിക്കും. ബുമ്രയേക്കാള്‍ മികച്ച മറ്റൊരു ബൗളറില്ല.'' ജയവര്‍ധന പറഞ്ഞു.

ജയവര്‍ധനയുടെ ആദ്യം തിരഞ്ഞെടുത്തത് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെയായിരുന്നു. ഏത് സാഹചര്യത്തിലും റാഷിദിന് വിക്കറ്റെടുക്കാന്‍ സാധിക്കുമെന്ന് ജയവര്‍ധന വ്യക്തമാക്കി. ബാറ്റുകൊണ്ടും താരത്തിന് തിളങ്ങാന്‍ സാധിക്കുമെന്ന് ശ്രീങ്കലന്‍ ഇതിഹാസം പറഞ്ഞു. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് റാഷിദ്.

പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും ബുമ്രയുടെ ആദ്യ അഞ്ചില്‍ ഇടം നേടി. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഷഹീന്‍ നന്നായി പന്തെറിഞ്ഞുവെന്നും സ്വിങ്ങും പേസുമാണ് പാക് പേസറെ വ്യത്യസ്താനാക്കുന്നതെന്നും ജയവര്‍ധന കൂട്ടിചേര്‍ത്തു. ബാറ്റര്‍മാരായി പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍, ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ എന്നിവരും ടീമിലുള്‍പ്പെട്ടു.

ബട്‌ലര്‍ക്ക് സ്പിന്‍- പേസ് വ്യത്യാസമില്ലാതെ മനോഹരമായി കളിക്കാന്‍ സാധിക്കുമെന്ന് ജയവര്‍ധന പറഞ്ഞു. മാത്രമല്ല, ഐപിഎല്ലില്‍ അദ്ദേഹം റണ്‍വേട്ടക്കാരില്‍ ഒന്നാമനാണെന്നും അദ്ദേഹം വ്യക്തമാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിട്ടാണ് റിസ്‌വാന്‍ എത്തുന്നത്. മധ്യനിരയിലാണ് റിസ്‌വാന്‍ കളിക്കുക. 

മറ്റൊരു താരത്തെ കൂടി ഉള്‍പ്പെടുത്താന്‍ അവസരം നല്‍കായില്‍ ക്രിസ് ഗെയ്‌ലിനെ വിളിക്കുമെന്നും ജയവര്‍ധന പറഞ്ഞുവച്ചു.