Asianet News MalayalamAsianet News Malayalam

നെറ്റ്സില്‍ സ്മിത്തിനെ 5-6 തവണ പുറത്താക്കിയെന്ന് ഇന്ത്യന്‍ സ്പിന്നര്‍ മഹേഷ് പിതിയ

നാഗ്പൂരില്‍ ഓസീസിനായി പന്തെറിയുന്നതിനിടെയാണ് അശ്വിനും വിരാട് കോലിയും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്. അശ്വിനെ കണ്ടപാടെ ഞാന്‍ അദ്ദേഹത്തിന്‍റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി. അദ്ദേഹമാകട്ടെ എന്നെ ആലിംഗനം ചെയ്തു. വിരാട് കോലിയാകട്ടെ എന്നെ നോക്കി തംസ് അപ് കാട്ടിയാണ് കടന്നുപോയത്.

Mahesh Pithiya says he dismissed Steve Smith 5-6 times on first day itself
Author
First Published Feb 8, 2023, 12:24 PM IST

നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് നാളെ നാഗ്പൂരില്‍ തുടക്കമാകാനിരിക്കെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെതിരെ നെറ്റ്സില്‍ പന്തെറിഞ്ഞ അനുഭവം പങ്കുവെച്ച് ബറോഡ സ്പിന്നര്‍ മഹേത് മഹേഷ് പിതിയ. അശ്വിന്‍റെ ബൗളിംഗിനോട് ഏറെ സാമ്യമുള്ള പിതിയയെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ നേരിടാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ ഓസ്ട്രേലിയന്‍ ടീം നെറ്റ്സില്‍ പന്തെറിയാന്‍ ക്ഷണിക്കുകയായിരുന്നു.

നെറ്റ്സില്‍ സ്റ്റീവ് സ്മിത്തിനാണ് താന്‍ കൂടുതലും പന്തെറിഞ്ഞതെന്ന് പിതിയ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യ ദിവസം തന്നെ സ്മിത്തിനെ അഞ്ചോ ആറോ തവണ പുറത്താക്കാന്‍ എനിക്കായി. ഇന്ന് എനിക്ക് എന്‍റെ ആരാധ്യപുരുഷന്‍റെ അനുഗ്രഹവും ലഭിച്ചു. നാഗ്പൂരില്‍ ഓസീസിനായി പന്തെറിയുന്നതിനിടെയാണ് അശ്വിനും വിരാട് കോലിയും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്. അശ്വിനെ കണ്ടപാടെ ഞാന്‍ അദ്ദേഹത്തിന്‍റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി. അദ്ദേഹമാകട്ടെ എന്നെ ആലിംഗനം ചെയ്തു. വിരാട് കോലിയാകട്ടെ എന്നെ നോക്കി തംസ് അപ് കാട്ടിയാണ് കടന്നുപോയത്.

നെറ്റ്സില്‍ പന്തെറിയുന്നതിനിടെ ഓസീസ് ഓഫ് സ്പിന്നറായ നേഥന്‍ ലിയോണും എന്നെ സഹായിച്ചു. ഓഫ് സ്പിന്നാണ് എന്‍റെ കരുത്ത്. കാരം ബോളോ ദൂസ്‌രയോപോലെ അധികം വൈവിധ്യങ്ങളൊന്നും ഞാന്‍ പരീക്ഷിക്കാറില്ല. ബാക്‌സ്പിന്‍ മാത്രമാണ് ഞാന്‍ പരീക്ഷിക്കാറുള്ളത്. അതും ഏകദിനങ്ങളില്‍. നെറ്റ്സില്‍ പന്തെറിയുന്നതിനിടെ ഓസീസ് സ്പിന്‍ ഇതിഹാസം നേഥന്‍ ലിയോണ്‍ ആദ്യം പന്തിലെ എന്‍റെ ഗ്രിപ്പ് പരിശോധിക്കുകയാണ് ചെയ്തത്. പിന്നീട് ചില മാറ്റങ്ങളും ഉപദേശിച്ചുവെന്നും പതിയ പറഞ്ഞു.

ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം; ടീം കോംബിനേഷനില്‍ തലപുകച്ച് ഇന്ത്യ, പരിക്കില്‍ വലഞ്ഞ് ഓസീസ്

ജുനഗഢില്‍ നിന്നുള്ള ഓഫ് സ്‌പിന്നറായ മഹേഷ് പിതിയ ക്രിക്കറ്റിനോടുള്ള ആഭിമുഖ്യം കാരണം ബറോഡയിലേക്ക് ചേക്കേറുകയായിരുന്നു. 2013ല്‍ വെസ്റ്റ് ഇന്‍ഡിസിനെതിരായ അശ്വിന്‍റെ ബൗളിംഗ് കണ്ട് ആകൃഷ്‌ടനായ താരം അശ്വിനെ അനുകരിച്ച് പന്തെറിയാന്‍ തുടങ്ങുകയായിരുന്നു. ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തെങ്കിലും പിതിയയെ ആരും സ്വന്തമാക്കിയില്ല. ബറോഡ രഞ്ജി ടീമില്‍ സ്ഥിരം സാന്നിധ്യമാകുകയാണ് തന്‍റെ ആദ്യ ലക്ഷ്യമെന്ന് പിതിയ പറഞ്ഞു.

അശ്വിനെ കൂടാതെ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും വലിയ ഭീഷണിയാകുമെന്നതിനാല്‍ ഇവരുടെ പന്തുകള്‍ അതിജീവിക്കാന്‍ പിതിയക്ക് പുറമെ ശശാങ്ക് മെഹ്‌റോത്ര എന്ന ഇടം കൈയന്‍ സ്പിന്നറെയും ഓസീസ് പരിശീലന ക്യാംപിലേക്ക് ക്ഷണിച്ചിരുന്നു. പിതിയയെ പോലെ ജഡേജ-അക്‌സര്‍ എന്നിവരുടെ ബൗളിംഗുമായി ശശാങ്കിനും സാമ്യതകളുണ്ട്.

Follow Us:
Download App:
  • android
  • ios