Asianet News MalayalamAsianet News Malayalam

ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം; ടീം കോംബിനേഷനില്‍ തലപുകച്ച് ഇന്ത്യ, പരിക്കില്‍ വലഞ്ഞ് ഓസീസ്

രാഹുൽ വിക്കറ്റ് കീപ്പറാകില്ലെന്ന് ഉറപ്പായതോടെ ഒന്നരവർഷമായി അരങ്ങേറ്റം വൈകുന്ന കെ.എസ്.ഭരതിന് നാളെ അവസരം ലഭിക്കാനാണ് സാധ്യത. ഇഷാൻ കിഷനാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. സൂര്യകുമാർ യാദവും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. മൂന്ന് സ്പിന്നർമാരെയിറക്കി നാഗ്പൂരിലെ പിച്ചിൽ ആധിപത്യം നേടാൻ ടീമുകൾ ശ്രമിച്ചേക്കും.

India vs Australia: Indian team management thinks about team combinations, injury worries for Aaustralia gkc
Author
First Published Feb 8, 2023, 10:00 AM IST

നാഗ്‌പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ നാഗ്പൂരിൽ തുടക്കം. രാവിലെ 9.30നാണ് ഒന്നാംടെസ്റ്റ് തുടങ്ങുക. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ജയം മാത്രമല്ല, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനൽ ബെർത്ത് കൂടി ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.നാല് ടെസ്റ്റുകളുള്ള പരമ്പരയിൽ ജയത്തുടക്കം ലക്ഷ്യമിട്ടിറങ്ങുമ്പോൾ ടോപ് ഓർ‍ഡറിലടക്കം ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്.

ടി20യിലും ഏകദിനത്തിലും സെഞ്ച്വറി വേട്ടയുമായി മിന്നും ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായെത്തിയേക്കും. കെ.എൽ.രാഹുലിനെ മധ്യനിരയിലേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. കളിച്ച 45 ടെസ്റ്റിൽ 42ലും ഓപ്പണറായിരുന്നെങ്കിലും എവിടെകളിക്കാനും തയ്യാറാണെന്ന് കെ.എൽ.രാഹുൽ വ്യക്തമാക്കി.

രാഹുൽ വിക്കറ്റ് കീപ്പറാകില്ലെന്ന് ഉറപ്പായതോടെ ഒന്നരവർഷമായി അരങ്ങേറ്റം വൈകുന്ന കെ.എസ്.ഭരതിന് നാളെ അവസരം ലഭിക്കാനാണ് സാധ്യത. ഇഷാൻ കിഷനാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. സൂര്യകുമാർ യാദവും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. മൂന്ന് സ്പിന്നർമാരെയിറക്കി നാഗ്പൂരിലെ പിച്ചിൽ ആധിപത്യം നേടാൻ ടീമുകൾ ശ്രമിച്ചേക്കും.

ശാസ്ത്രിയും കോലിയുമായിരുന്നെങ്കില്‍ ആദ്യദിനം മുതലെ പന്ത് കുത്തിത്തിരിയുന്ന പിച്ചൊരുക്കിയേനെയെന്ന് മഞ്ജരേക്കര്‍

പരിക്കാണ് ഓസ്ട്രേലിയക്ക് തിരിച്ചടി. കാമറൂൺ ഗ്രീനിന് മത്സരം നഷ്ടമായേക്കും. ജോഷ് ഹേസൽവുഡിനും മിച്ചൽ സ്റ്റാർക്കിനും പരിക്ക് പൂർണമായി ഭേദമായിട്ടില്ല. അവസാന മൂന്ന് ടെസ്റ്റ് പരമ്പരകളിലും ഓസ്ട്രേലിയയെ തോൽപ്പിക്കാനായതിന്‍റെ ആത്മവിശ്വാസമുണ്ട് ഇന്ത്യക്ക്. 2017ലാണ് ഓസ്ട്രേലിയ അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് കളിച്ചത്. ഇന്ത്യയിൽ കളിച്ച 14 ടെസ്റ്റുകളിൽ ഒരിക്കൽ മാത്രമാണ് ഓസ്ട്രേലിയക്ക് ജയിക്കാനായതെന്നതും ചരിത്രം.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, KS Bharat (wk), Ishan Kishan (wk), R. Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.

Follow Us:
Download App:
  • android
  • ios