ഓള്‍റൗണ്ടറായ ബാസില്‍ സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറി നേടിയിരുന്നു. 108 പന്തില്‍ പുറത്താവാതെ 122 റണ്‍സാണ് ബാസില്‍ നേടിയത് ഇതില്‍ ഒമ്പത് വീതം സിക്‌സും ഫോറും ഉള്‍പ്പെടും.
ബുലവായോ: ഏകദിന ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് യുഎഇയിയുടെ മലയാളി താരം ബാസില്‍ ഹമീദ്. കോഴിക്കോട്, പന്നിയങ്കര സ്വദേശിയായ ബാസില്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ പതും നിസ്സങ്കയെയാണ് (57) ബാസില്‍ പുറത്താക്കിയത്. നന്നായിട്ട് കളിക്കുകയായിരുന്ന താരത്തെ ബൗള്‍ഡാക്കുകയായിരുന്നു ബാസില്‍.
ഓള്‍റൗണ്ടറായ ബാസില്‍ സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറി നേടിയിരുന്നു. 108 പന്തില്‍ പുറത്താവാതെ 122 റണ്‍സാണ് ബാസില്‍ നേടിയത് ഇതില്‍ ഒമ്പത് വീതം സിക്‌സും ഫോറും ഉള്‍പ്പെടും. തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയാണ് 31കാരന്‍. ചില ഫീല്‍ഡിംഗ് പ്രകടനങ്ങള്‍ കാണാം...
ബാസില്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും യുഎഇക്കെതിരെ ശ്രീലങ്കന്‍ കൂറ്റന്‍ സ്‌കോര്‍ നേടി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സാണ് ശ്രീലങ്ക നേടിയതത്. നിസ്സങ്കയ്ക്ക പുറമെ ദിമുത് കരുണാരത്‌നെ (52), കുശാല്‍ മെന്‍ഡിസ് (78), സധീര സമരവിക്രമ (73) എന്നിവരും അര്‍ധ സെഞ്ചുറികള്‍ നേടി. ചരിത്ര അസലങ്ക (23 പന്തില്‍ 48), വാനിന്ദു ഹസരങ്ക (12 പന്തില്‍ 23) പുറത്താവാതെ നിന്നു. ദസുന്‍ ഷനക (1), ധനഞ്ജയ ഡിസില്‍വ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അലി നാസര്‍ യുഎഇക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഒന്നാം വിക്കറ്റില്‍ കരുണാരത്‌നെ - നിസ്സങ്ക സഖ്യം 95 റണ്‍സ് നേടി. കരുണാര്തനയെ പുറത്താക്കി അയന്‍ ഖാനാണ് യുഎഇക്ക് ബ്രേക്ക് ത്രൂ നല്‍കിത്. നിസ്സങ്ക, മെന്‍ഡിസുമൊത്ത് മറ്റൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെയാണ് ബാസില്‍ ബ്രേക്ക് ത്രൂ നല്‍കുന്നത്. ബാസിലിന്റെ പന്തില്‍ നിസ്സങ്ക ബൗള്‍ഡ്. എന്നാല്‍ മറ്റുബാറ്റര്‍മാര്‍ തിളങ്ങിയതോടെ ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്‌കോറായി.
എല്ലാകാലത്തും എന്റെ ക്രഷ്! ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ
