Asianet News MalayalamAsianet News Malayalam

പാക് ക്രിക്കറ്റിന്റെ പുതിയ തീരുമാനം; ഷൊയ്ബ് മാലിക്കിനും മുഹമ്മദ് ഹഫീസിനും കനത്ത തിരിച്ചടി

ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കോണ്‍ട്രാക്റ്റ് പട്ടികയില്‍ നിന്നൊഴിവാക്കി. ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Malik and Hafeez out PCB's central contracts
Author
Lahore, First Published Aug 8, 2019, 3:41 PM IST

ലാഹോര്‍:ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കോണ്‍ട്രാക്റ്റ് പട്ടികയില്‍ നിന്നൊഴിവാക്കി. ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്നും വിരമിച്ച മാലിക് ടി20 ക്രിക്കറ്റില്‍ മാത്രം തുടരുമെന്ന് അറിയിച്ചിരുന്നു. ഹഫീസ് ആവട്ടെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കല്‍ തീരുമാനമെടുത്തത്.

കഴിഞ്ഞ  ഒരു വര്‍ഷത്തിനിടെ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു മൂന്ന് താരങ്ങളാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. ബാബര്‍ അസം, സര്‍ഫറാസ് അഹമ്മദ്, യാസിര്‍ ഷാ എന്നിവരാണ് കാറ്റഗറി എയിലുള്ള താരങ്ങള്‍. മറ്റു പട്ടികകള്‍ താഴെ...

കാറ്റഗറി ബി: ആസാദ് ഷഫീഖ്, അസര്‍ അലി, ഹാരിസ് സൊഹൈല്‍, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് അബ്ബാസ്, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ്.

കാറ്റഗറി സി: അബിദ് അലി, ഹസന്‍ അലി, ഫഖര്‍ സമാന്‍, ഇമാദ് വസീം, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്‌വാന്‍, ഷാന്‍ മസൂദ്, ഉസ്മാന്‍ ഷിന്‍വാരി.
 

Follow Us:
Download App:
  • android
  • ios