മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് താരം ജെസ്സെ ലിംഗാര്‍ഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കൈവിടുന്നു. ലിംഗാര്‍ഡിനെ ഒഴിവാക്കാന്‍ പരിശീലകന്‍ ഒലേ സോള്‍ഷെയര്‍ തീരുമാനിച്ചതായി ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തില്‍ സോള്‍ഷെയറിനുള്ള വിശ്വാസം നഷ്ടമായെന്ന് നേരത്തെ വ്യക്തമായിരുന്നു.

ചാംപ്യന്‍സ് ലീഗ്: ലെയ്പ്സിഗും അറ്റ്ലാന്റയും ക്വാര്‍ട്ടറില്‍; ടോട്ടന്‍ഹാം, വലന്‍സിയ പുറത്ത്‌

 

താരതമ്യേന അപ്രസക്തമായ മത്സരങ്ങള്‍ക്ക് മാത്രമാണ് ലിംഗാര്‍ഡിനെ കോച്ച് പരിഗണിച്ചിരുന്നത്. 2021 വരെ ലിംഗാര്‍ഡിന് യുണൈറ്റഡുമായി കരാര്‍ ഉണ്ട്. പോള്‍ പോഗ്ബ റയല്‍ മാഡ്രിഡിലേക്കോ യുവന്റസിലേക്കോ മാറുമെന്നുള്ള സൂചനകളും ശക്തമാണ്.

കൊവിഡ് 19: ബാഴ്സയുടെ തീപാറും പോരാട്ടത്തിന് കാണികള്‍ക്ക് പ്രവേശനമില്ല
 

പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ് യുനൈറ്റഡ്. 29 മത്സരങ്ങളില്‍ 45 പോയിന്റാണ് അവര്‍ക്കുള്ളത്. നാലാം സ്ഥാനത്തേക്ക് കയറിയാല്‍ ടീമിന് ചംപ്യന്‍സ് ലീഗ് യോഗ്യത നേടാം. ഇത്രയും മത്സരങ്ങളില്‍ 48 പോയിന്റുള്ള ചെല്‍സിയാണ് നാലാമത്.