Asianet News MalayalamAsianet News Malayalam

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ കുഞ്ഞന്‍ സ്‌കോറുമായി മംഗോളിയ! ആദ്യ ഓവറില്‍ തന്നെ കളി തീര്‍ത്ത് സിംഗപ്പൂര്‍

സിംഗപ്പൂരിന് വേണ്ടി ഹര്‍ഷ ഭരദ്വാജ് ആറ് വിക്കറ്റെടുത്തു. നാല് ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഭരദ്വാജ് വിട്ടുകൊടുതത്ത്.

mangolia all out for 10 runs in t20 cricket vs singapore
Author
First Published Sep 5, 2024, 4:50 PM IST | Last Updated Sep 5, 2024, 4:50 PM IST

ബാംഗി: ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്തായി മംഗോളിയ. ഈ മോശം റെക്കോര്‍ഡ് ഐല്‍ ഓഫ് മാന്‍ ടീമുമായി പങ്കിടുകയാണ് മംഗോളിയ. ടി20 ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതയില്‍ സിംഗപ്പൂരിനെതിരായ മത്സരത്തില്‍ കേവലം 10 റണ്‍സിന് മംഗോളിയ എല്ലാവരും പുറത്തായി. 10 ഓവര്‍ മാത്രമാണ് ടീം ബാറ്റ് ചെയ്തത്. മറുപടി ബാറ്റിംഗില്‍ അഞ്ചാം പന്തില്‍ തന്നെ സിംഗപൂര്‍ വിജയിക്കുകയും ചെയ്തു. ഒരു വിക്കറ്റ് സിംഗിപ്പൂരിന് നഷ്ടമായിരുന്നു. ഐല്‍ ഓഫ് മാന്‍ കഴിഞ്ഞ വര്‍ഷം സ്‌പെയ്‌നിനെതിരായ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായിരുന്നു.

സിംഗപ്പൂരിന് വേണ്ടി ഹര്‍ഷ ഭരദ്വാജ് ആറ് വിക്കറ്റെടുത്തു. നാല് ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഭരദ്വാജ് വിട്ടുകൊടുതത്ത്. ആദ്യ ഓവറില്‍ തന്നെ 17കാരന് രണ്ട് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. മംഗോളിയന്‍ നിരയില്‍ അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ നാല് സ്‌കോറുകളില്‍ മൂന്നും മംഗോളിയയുടെ അക്കൗണ്ടിലാണ്. രണ്ട് റണ്‍സ് വീതമെടുത്ത ഗാണ്ടംബെരേല്‍ ഗാന്‍ബോള്‍ഡ്, സോജാഖ്‌ളാന്‍ എന്നിവരാണ് മംഗോളിയയുടെ ടോപ് സ്‌കോറര്‍മാര്‍. പവര്‍ പ്ലേയില്‍ മാത്രം അഞ്ച് റണ്‍സിന് ഏഴ് വിക്കറ്റ് അവര്‍ക്ക് നഷ്ടമായിരുന്നു.

ബാബര്‍ അസമിന് കനത്ത തിരിച്ചടി! ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ നിന്ന് പുറത്ത്, സ്മിത്തിന് നേട്ടം

മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ സിംഗപ്പൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗാണ് (0) മടങ്ങിയത്. വില്യം സിംപ്‌സണ്‍ (6), റൗള്‍ ശര്‍മ (7) പുറത്താവാതെ നിന്നു. ഗ്രൂപ്പില്‍ നാല് മത്സരങ്ങളും പരാജയപ്പെട്ട മംഗോളിയ അവസാന സ്ഥാനത്താണ്. നാലില്‍ നാലും ജയിച്ച ഹോംഗ് കോംഗാണ് എട്ട് പോയിന്റുമായി ഒന്നാമത്. നാല് മത്സരങ്ങളില്‍ ഇത്രയും പോയിന്റുള്ള കുവൈറ്റ് രണ്ടാം സ്ഥാനത്ത്. റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ഹോംഗ് കോങ് ഒന്നാമതെത്തിയത്. മലേഷ്യ മൂന്നാമതും സിംഗപ്പൂര്‍ നാലാം സ്ഥാനത്തുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios